Wednesday , August 12 2020
Breaking News

ഗള്‍ഫിലെ ജോലി നഷ്ടമായതില്‍ മനംനൊന്ത് കഴിയുകയായിരുന്ന പ്രവാസി കിണറ്റില്‍ മരിച്ച നിലയില്‍

കാഞ്ഞങ്ങാട് : ലോക്ഡൗണിനെ തുടര്‍ന്ന് ഗള്‍ഫിലെ ജോലി നഷ്ടമായതില്‍ മനംനൊന്ത് കഴിയുകയായിരുന്ന പ്രവാസിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. രാവണീശ്വരം ഗവ.സ്‌കൂളിന് സമീപത്തെ ടി വി മോഹനനെ (48)യാണ് വ്യാഴാഴ്ച ഉച്ചയോടെ വിടിനു പിറകുവശത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലോക്ഡൗണ്‍ തുടങ്ങിയ സമയത്ത് ദുബൈയിലായിരുന്ന മോഹനന്‍ ജോലി നഷ്ടമായതിനെ തുടര്‍ന്ന് നാട്ടിലേക്ക് തിരിച്ചുവരികയായിരുന്നു. സാമ്പത്തിക പ്രയാകം കാരണം മോഹനന്‍ കടുത്ത മനോവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. രാവിലെ മുതല്‍ കാണാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും തിരച്ചില്‍ നടത്തുന്നതിനിടെയാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടത്. വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സെത്തി മൃതദേഹം പുറത്തെടുത്ത് പോലീസ് ഇന്‍ക്വസ്റ്റിനു ശേഷം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

പരേതനായ തോക്കാനം വീട്ടില്‍ ചന്തുവിന്റെയും കാര്‍ത്യായനിയുടെയും മകനായ മോഹനന്‍ ഡി വൈ എഫ് ഐ കാഞ്ഞങ്ങാട് മുന്‍ ബ്ലോക്ക് കമ്മിറ്റിയംഗമായിരുന്നു. ഭാര്യ : അനിത. രണ്ട് മക്കളുണ്ട്. ചന്ദ്രാവതി ഏക സഹോദരിയാണ്. മോഹനന്‍ ആത്മഹത്യ ചെയ്തതാണെന്നാണ് സംശയിക്കുന്നതെന്ന് പോലീസ് പറഞ്ഞു.

RANDOM NEWS

വയോധിക വീട്ടുമുറ്റത്തെ കിണറ്റില്‍ മരിച്ച നിലയില്‍

കാസര്‍കോട് : വയോധികയെ വീട്ടുമുറ്റത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കറന്തക്കാട്ടെ ഫയര്‍‌സ്റ്റേഷന് മുന്‍വശത്തെ കാമത്ത് നിവാസിലെ പരേതനായ ചേസഗിരിയുടെ …