Wednesday , December 2 2020
Breaking News

ഗള്‍ഫില്‍ നിന്നും കൊടുത്തയച്ച അരകിലോ സ്വര്‍ണ്ണവുമായി മുങ്ങിയ യുവാവിന്റെ സുഹൃത്തിനെ കാറുകളിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി

മേല്‍പറമ്പ് : ഗള്‍ഫില്‍ നിന്നും കൊടുത്തയച്ച അരകിലോ സ്വര്‍ണ്ണവുമായി മുങ്ങിയ യുവാവിന്റെ സുഹൃത്തിനെ കാറുകളിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയതായി പരാതി. കീഴൂര്‍ സ്വദേശിയും ഇപ്പോള്‍ കളനാട് കട്ടക്കാലില്‍ താമസക്കാരനുമായ ശമ്മാസിനെ (30)യാണ് തട്ടിക്കൊണ്ടുപോയതായി ഭാര്യ മേല്‍പറമ്പ് പോലീസില്‍ പരാതി നല്‍കിയത്. രണ്ടു കാറുകളിലെത്തിയ പന്ത്രണ്ടോളം വരുന്ന ഉപ്പളയിലെ കള്ളക്കടത്തു സംഘമാണ് തട്ടിക്കൊണ്ടുപോയതെന്ന് പരാതിയില്‍ പറയുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ മേല്‍പറമ്പ് ഒറവങ്കരയില്‍ വെച്ചാണ് രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ സഞ്ചരിക്കുന്നതിനിടെ രണ്ടു കാറുകള്‍ കുറുകെയിട്ട് തടഞ്ഞ് ശമ്മാസിനെ പിടിച്ചുകൊണ്ടുപോയത്. ആയുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയതോടെ ശമ്മാസിനൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ രക്ഷപ്പെടുകയായിരുന്നു. ഇവരാണ് വീട്ടില്‍ വിവരം അറിയിച്ചത്.

ശമ്മാസിന്റെ സുഹൃത്തും കീഴൂര്‍ ജമാഅത്ത് ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ യുവാവാണ് ഗള്‍ഫില്‍ നിന്നും കള്ളക്കടത്തു സംഘം കൊടുത്ത അരകിലോ സ്വര്‍ണ്ണവുമായി മുങ്ങിയതെന്ന് പറയുന്നു. ശമ്മാസിനെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

RANDOM NEWS

പോലീസിന് നേരേ കയ്യേറ്റം: സിഐ അടക്കം 3 പേര്‍ക്ക് പരുക്ക്

മേല്‍പറമ്പ് : മേല്‍പറമ്പ് ടൗണില്‍ പോലീസിന് നേരേ കയ്യേറ്റം. സിഐ അടക്കം 3 പേര്‍ക്ക് പരുക്ക്. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ …