Wednesday , July 8 2020
Breaking News

ഗള്‍ഫില്‍ മൂന്ന് മലയാളികള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു; ഇന്ന് മാത്രം 7 മരണം

റിയാദ്: കോവിഡ് രോഗം ബാധിച്ച് റിയാദില്‍ ഓച്ചിറ പ്രയാര്‍ നോര്‍ത്ത് സ്വദേശി കൊലശ്ശേരി പടിഞ്ഞാറത്തറയില്‍ അബ്ദുസ്സലാം (44), കുവൈത്തില്‍ കണ്ണൂര്‍ താഴെ ചൊവ്വ സ്വദേശി അജയന്‍ മാമ്പുറത്ത്, ദോഹയില്‍ മലപ്പുറം തിരൂര്‍ കാഞ്ഞിക്കൊത്ത് സെയ്താലി കുട്ടി (69) എന്നിവരാണ് മരിച്ചത്.

അബ്ദുസ്സലാം സുവൈദിയിലെ സുലൈമാന്‍ ഹബീബ് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. റിയാദില്‍ പ്ലംബിംഗ് ജോലി ചെയ്ത് വരികയായിരുന്നു. നാട്ടില്‍നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ റിയാദിലെ സാമൂഹിക പ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തിലായിരുന്നു ആശുപത്രിയില്‍ ചികിത്സയിലാണെന്ന് കണ്ടെത്തിയത്. കോവിഡ് ബാധയോടൊപ്പം ഇരു വൃക്കകള്‍ക്കും അസുഖമുണ്ടായിരുന്നു.

നാട്ടില്‍ നിന്നും അവധി കഴിഞ്ഞ് വന്ന് അഞ്ച് വര്‍ഷമായി. ജലാലുദ്ദീന്റുഖിയ ദമ്പതികളുടെ മകനാണ്, ഭാര്യ: ഷംന, മക്കള്‍: സഹല്‍, മുഹമ്മദ് സിനാന്‍. സഹോദരങ്ങള്‍: ഷാജി, റഷീദ് (ജീസാന്‍), സലീം (ത്വാഇഫ്), ശിഹാബ് (അബഹ).

കണ്ണൂര്‍ താഴെ ചൊവ്വ സ്വദേശി അജയന്‍ മാമ്പുറത്ത് ആറു ദിവസം മുന്‍പാണ് കോവിഡ് സ്ഥിരീകരിച്ചത്.

ഗള്‍ഫില്‍ ഇന്ന് മാത്രം ഏഴ് മലയാളികളാണ് മരിച്ചത്. ബേക്കല്‍ പള്ളിപ്പുഴചട്ടഞ്ചാല്‍ വടക്കേപറമ്പ് അമ്പത്തി അഞ്ചാം മൈലില്‍ താമസിക്കുന്ന ഇസ്ഹാഖ് (44), കൊല്ലം അര്‍ക്കന്നൂര്‍ സ്വദേശി ഷിബു (31), അടൂര്‍ തെങ്ങമം ശ്രീനന്ദനത്തില്‍ ജെ ജയചന്ദ്രന്‍ നായര്‍ (51) എന്നിവര്‍ അബുദാബിയിലും ഇരിഞ്ഞാലക്കുട പുത്തന്‍ ചിറ സ്വദേശി വെള്ളൂര്‍ കുമ്പളത്ത് ബിനില്‍ ദുബായിലും മരിച്ചു. കഴിഞ്ഞ 48 മണിക്കൂറിനിടെ 23 മലയാളികളാണ് ഗള്‍ഫില്‍ കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 125 ആയി.

RANDOM NEWS

കോവിഡ്: രണ്ട് കണ്ണൂര്‍ സ്വദേശികള്‍ ഗള്‍ഫില്‍ മരിച്ചു

ദമാം : കോവിഡ് ബാധിച്ച് രണ്ട് കണ്ണൂര്‍ സ്വദേശികള്‍ ഗള്‍ഫില്‍ മരിച്ചു. കണ്ണൂര്‍ പാപ്പിനിശ്ശേരി അരോളി സ്വദേശി പ്രേമന്‍ ദമാമിലും …