Tuesday , April 7 2020
Breaking News

ഗവര്‍ണറും സംയമനം പാലിക്കണം, തര്‍ക്കം സ്വകാര്യമായി പരിഹരിക്കണം: ഒ.രാജഗോപാല്‍

തിരുവനന്തപുരം : സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ഏറ്റുമുട്ടല്‍ മുറുകുന്നതിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിമര്‍ശിച്ച് ഒ.രാജഗോപാല്‍ എംഎല്‍എ. ഗവര്‍ണറും സംയമനം പാലിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സര്‍ക്കാരും ഗവര്‍ണറും പരസ്യപ്രസ്താവനകള്‍ നടത്തുന്നത് ശരിയല്ല. തര്‍ക്കങ്ങള്‍ സ്വകാര്യമായി പരിഹരിക്കണം.

ഭരണത്തിന്റെ തലപ്പത്ത് ഇരിക്കുന്ന രണ്ടുപേര്‍ പരസ്പരം വെല്ലുവിളിക്കുന്നതും പരസ്യപ്രസ്താവനകള്‍ നടത്തുന്നതും ഉചിതമല്ലെന്നും രാജഗോപാല്‍ പറഞ്ഞു. വ്യക്തിപരമായി മുഖ്യമന്ത്രിയുമായും ഗവര്‍ണറുമായും നല്ല ബന്ധമാണ്. അതുകൊണ് തന്നെ തര്‍ക്കത്തില്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കാം. പൗരന്‍ എന്ന നിലയ്ക്കാണു തന്റെ നിലപാടെന്നും. രാജഗോപാല്‍ പറഞ്ഞു.

RANDOM NEWS

സംഗീതകുലപതി എം കെ അര്‍ജുനന്‍ മാസ്റ്റര്‍ വിടവാങ്ങി

സംഗീത സംവിധായകന്‍ എം കെ അര്‍ജുനന്‍ മാസ്റ്റര്‍ (84) അന്തരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ പള്ളുരുത്തിയില്‍ താമസിക്കുന്ന വീട്ടിലായിരുന്നു …