Thursday , September 24 2020
Breaking News

ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന് പ്രതിപക്ഷം ; നിയമസഭയില്‍ പ്രമേയത്തിന് നോട്ടീസ് നല്‍കി

എറണാകുളം : സംസ്ഥാന നിയമസഭയെ അവഹേളിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനെ തിരിച്ചുവിളിക്കാന്‍ രാഷ്ട്രപതിയോട് അഭ്യര്‍ത്ഥിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം. ഇക്കാര്യം ഉന്നയിച്ച് നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കി. 29ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.

ഗവര്‍ണറുടെ നിലപാട് നിയമസഭയുടെ മഹത്വത്തെ ബാധിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എറണാകുളത്ത് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നിയമസഭ പാസാക്കിയ പ്രമേയം ഗവര്‍ണര്‍ എതിര്‍ത്തത് നീതികരിക്കാനാവില്ല.
സംസ്ഥാന സര്‍ക്കാര്‍ ഏകകണ്‌ഠേന അംഗീകരിച്ച പ്രമേയത്തെ പരിഹസിച്ച് ഗവര്‍ണറാണിത്. നിയമസഭയുടെ കൂടി ഭാഗമായ ഗവര്‍ണര്‍ പ്രമേയത്തെ അവഹേളിച്ചത് സഭയുടെ അന്തസ്സിനെ ബാധിച്ചു. ഒരുകാലത്തും ഇത്തരം നടപടികളുമായി മുന്നോട്ടു പോയ ഗവര്‍ണര്‍ ഉണ്ടായിട്ടില്ല. അതൃപ്തിയുണ്ടെങ്കില്‍ സ്പീക്കറെ അറിയിക്കുകയാണ് വേണ്ടത്. പരസ്യമായി ചോദ്യം ചെയ്യുന്നത് ന്യായീകരിക്കാനാവില്ല.
ഗവര്‍ണറെ തിരിച്ചുവിളിക്കാന്‍ രാഷ്ട്രപതിയോട് അഭ്യര്‍ത്ഥിക്കാനുള്ള അവകാശം സഭയ്ക്കുണ്ടെന്ന് മുന്‍ സ്പീക്കര്‍ വര്‍ക്കല രാധാകൃഷ്ണന്‍ നടത്തിയ റൂളിങ് പ്രസക്തമാണെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

RANDOM NEWS

വീണ്ടും തെരുവുനായയുടെ ആക്രമണം ; നിരവധി പേര്‍ ആശുപത്രിയില്‍ : ഭീതിയോടെ നാട്ടുകാര്‍

കളനാട് : വീണ്ടും തെരുവു നായയുടെ ആക്രമണം. നിരവധി പേര്‍്കക് കടിയേറ്റു. കളനാട്, കട്ടക്കാല്‍ ഭാഗങ്ങളിലെ നിരവധി പേരെ ഇതിനകം …