Wednesday , November 13 2019
Breaking News

ഗവ.കോളേജില്‍ അധ്യാപകര്‍ വിദ്യാര്‍ത്ഥികളോടുള്ള പകപോക്കല്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധം : എം എസ് എഫ്

കാസര്‍കോട് : വിദ്യാര്‍ത്ഥികളോട് പകപോക്കലും താന്തോന്നിത്തവും പ്രകടിപ്പിക്കുന്ന കാസര്‍കോട് ഗവണ്മെന്റ് കോളേജിലെ ഒരു വിഭാഗം അധ്യാപകരെ നിലക്ക് നിര്‍ത്താന്‍ നടപടി വേണമെന്ന് എം എസ് എഫ് കാസറഗോഡ് ജില്ലാ പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു.
അറിവ് പകര്‍ന്നു നല്‍കുക മാത്രമല്ല, വിദ്യാര്‍ത്ഥികളെ സംസ്‌കാര സമ്പന്നമാക്കാനും അവര്‍ക്ക് സാമൂഹിക അവബോധം പകര്‍ന്നു നല്‍കാനും സ്വന്തം വ്യക്തിത്വം കൊണ്ട് മാതൃകയാകാന്‍ അധ്യാപകര്‍ക്ക് സാധിക്കണം. ഞങ്ങളുടെ രാഷ്ട്രീയ താല്പര്യങ്ങള്‍ക്ക് വിധേയത്വം പ്രകടിപ്പിക്കാത്ത വിദ്യാര്‍ത്ഥികളെ കുഴപ്പക്കാരായി ചിത്രീകരിക്കുന്ന നടപടി അധ്യാപകര്‍ക്ക് ഭൂഷണമല്ല. കോളേജ് വിദ്യാര്‍ഥികള്‍ തമ്മിലുണ്ടാകുന്ന സംഘര്‍ഷങ്ങള്‍ സ്വാഭാവികമാണ്. ഇതില്‍ ഇരു വിഭാഗങ്ങള്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. വിദ്യാര്‍ത്ഥികളോട് ധിക്കാരപൂര്‍വ്വം പെരുമാറി പ്രകോപിച്ചു കുഴപ്പക്കാരാക്കി ഒറ്റപ്പെടുത്തുന്ന രീതിയെ എം എസ് എഫ് ചെറുത്ത് തോല്പ്പിക്കും. നിസാര സംഭവത്തിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ പുറത്താക്കുന്ന അധികൃതരുടെ നീക്കം അംഗീകരിക്കാനാവില്ലെന്നും കോളേജിന്റെ സമാധന അന്തരീക്ഷം തകര്‍ന്നാല്‍ പൂര്‍ണ്ണ ഉത്തരവാദി കോളേജ് അധികൃതര്‍ക്കിയിരിക്കുമെന്നും വിദ്യാര്‍ത്ഥികളുടെ മേലിലുള്ള പുറത്താക്കല്‍ നടപടി പിന്‍വലിച്ചില്ലെങ്കില്‍ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും എം എസ് എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി യോഗം മുന്നറിയിപ്പ് നല്‍കി
ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോട് അധ്യക്ഷത വഹിച്ചു ജില്ലാ ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍ സ്വാഗതം പറഞ്ഞു സംസ്ഥാന വൈസ് പ്രസിഡന്റ് ഹാഷിം ബംബ്രാണി,അസറുദ്ദീന്‍ മണിയനോടി,ആബിദ് ആറങ്ങാടി,ഹമീദ് സി ഐ,സഹദ് അംഗഡിമൊഗര്‍,ജാബിര്‍ തങ്കയം,സിദ്ദിഖ് മഞ്ചേശ്വര്‍,അഷ്‌റഫ് ബോവിക്കാനം,സയ്യിദ് താഹ,സലാം ബെളിഞ്ചം,സവാദ് അംഗഡിമൊഗര്‍,റഫീക്ക് ,ഖാദര്‍ ആലൂര്‍ ,വിദ്യാനഗര്‍,ഷാനിഫ് നെല്ലിക്കട്ട,ജംഷീദ് ചിത്താരി,സൈഫുദ്ദീന്‍ തങ്ങള്‍,ജംഷീര്‍ മൊഗ്രാല്‍,സഫ്‌വാന്‍ കാറഡുക്ക,കാലിദ് ഷാന്‍,ഫസല്‍ ബെവിഞ്ച,ഹബീബ് തുരുത്തി,നവാസ് ചെമ്പരിക്ക,ഉനൈസ് ചിത്താരി,മഷൂദ് താലിചാലം സംസാരിച്ചു

RANDOM NEWS

കലയുടെ മാമാങ്കത്തിന് അരങ്ങുണര്‍ന്നു ; ഇനി രാഗ ഭാവ താളങ്ങളുടെ മൂന്ന് ദിനങ്ങള്‍

ഇരിയണ്ണി ; കലയുടെ മാമാങ്കത്തിന് ഇരിയണ്ണി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ അരങ്ങുണര്‍ന്നു. ഇരിയണ്ണിക്ക് ഇനി രാഗ ഭാവ താളങ്ങളുടെ …