Monday , July 13 2020
Breaking News

ചക്ക തലയില്‍ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു

കാഞ്ഞങ്ങാട് : ചക്ക തലയില്‍ വീണ് ഗുരുതരമായി പരിക്കേറ്റതിന് പിന്നാലെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കോവിഡ് സ്ഥിരീകരിക്കുകയും പിന്നീട് നെഗറ്റീവാകുകയും ചെയ്ത ഓട്ടോ ഡ്രൈവര്‍ മരിച്ചു. എണ്ണപ്പാറ മുക്കുഴി കരിയത്ത് കോത്തൂര്‍ റോബിന്‍ (42 ) ആണ് മരിച്ചത്.

കഴിഞ്ഞ മാസമാണ് പറമ്പില്‍ ചക്ക പറിക്കുന്നതിനിടെ തലയില്‍ വീണത്. റോബിന്‍ തനിച്ചാണ് ചക്ക പറിക്കാന്‍ പോയത്. ഏറെ സമയം കഴിഞ്ഞിട്ടും തിരിച്ചെത്താത്തിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിക്കുന്നതിനിടയിലാണ് റോബിനെ ബോധരഹിതനായി കിടക്കുന്നത് കണ്ടത്. സാരമായ പരിക്കേറ്റതിനാല്‍ ശസ്ത്രക്രിയ ആവശ്യമായിരുന്നു. കോവിഡിന്റെ ലക്ഷണങ്ങളും ഉണ്ടായിരുന്നില്ല. എന്നാല്‍ കാസര്‍കോട്ടു നിന്നുള്ള രോഗിയായതിനാല്‍ സ്രവം പരിശോധിക്കാന്‍ പരിയാരത്തെ ഡോക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. ഫലം വന്നപ്പോള്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. വിദേശത്ത് നിന്ന് എത്തിയവരുമായോ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരുമായോ റോബിന് സമ്പര്‍ക്കമുണ്ടായിരുന്നില്ല. പിന്നീട് ചികിത്സയിലൂടെ റോബിന്റെ കോവിഡ് സുഖപ്പെട്ടിരുന്നു. പരേതനായ കോട്ടൂര്‍ തോമസിന്റെയും റോസമ്മയുടെയും മകനാണ്. ഭാര്യ : അല്‍ഫോണ്‍സ. മക്കള്‍ : റിയ, റോണ്‍. സഹോദരങ്ങള്‍ : ജോണ്‍, റോയി, റീന.

RANDOM NEWS

ദുബൈയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാഞ്ഞങ്ങാട് സ്വദേശി വാഹനമിടിച്ച് മരിച്ചു

കാഞ്ഞങ്ങാട്: കൊളവയല്‍ കൊത്തിങ്കാല്‍ സ്വദേശി ദുബൈ റാസല്‍ഖൈയിമയില്‍ വാഹന അപകടത്തില്‍ മരിച്ചു.കൊളവയല്‍ കൊത്തിങ്കാലിലെ ഇബ്രാഹിന്റെയും സഹിദയുടെ മകന്‍ മുഹമ്മദ് റാബിര്‍ …