Sunday , September 27 2020
Breaking News

ചട്ടഞ്ചാല്‍ സ്വദേശി അജ്മാനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ചട്ടഞ്ചാല്‍ : ഹൃദയാഘാതത്തെ തുടര്‍ന്ന് ചട്ടഞ്ചാല്‍ സ്വദേശി അജ്മാനില്‍ മരിച്ചു.ചട്ടഞ്ചാല്‍ പുത്തരിയടുക്കത്തെ എ ഹാരിസ് (47) ആണ് മരിച്ചത്. അജ്മാനിലെ ഒരു കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്ന ഹാരിസ് ജോലി കഴിഞ്ഞ് താമസ സ്ഥലത്തെ മുറിയില്‍ വിശ്രമിക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പരേതനായ അബ്ദുല്‍ഖാദറിന്റെയും ബീഫാത്തിമയുടെയും മകനാണ്. ഭാര്യ : ആയിഷ ആലംപാടി. മക്കള്‍ : ഫാത്തിമത്ത് ഇസ, ഫാത്തിമത്ത് ദിയ, അബ്ദുല്‍ഖാദര്‍ സയാന്‍. സഹോദരങ്ങള്‍ : നിയാസ്, മുഹമ്മദലി, ഷഫീഖ്, ഷംസാദ്, സൗബാന, ഷെരീഫ, ഷാഹിന, തസ്‌നി. മയ്യത്ത് നാട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമം നടന്നുവരികയാണ്.

RANDOM NEWS

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു

കാസര്‍കോട്‌ : കാസര്‍കോട്‌ കടപ്പുറം ശ്രീനിലയം വീട്ടിലെ താമസക്കാരനും പ്രവാസിയുമായിരുന്നു ശ്രീ നാഗേഷ്(50) നിര്യാതനായി. അസുഖബാധിതനായി തിരുവനന്തപുരം ജി ജി …