Wednesday , January 29 2020
Breaking News

ചന്ദ്രഗിരി പാലത്തിലെ കുഴിയടച്ചഭാഗം വീണ്ടും തകര്‍ന്ന നിലയില്‍

കാസര്‍കോട് : കാഞ്ഞങ്ങാട്-കാസര്‍കോട് കെ.എസ്.ടി.പി. റോഡിലെ ചന്ദ്രഗിരി പാലത്തിലുള്ള കുഴികള്‍ അധികൃതര്‍ കാണാതെപോകരുത്. പാലത്തിന്റെ സ്പാനുകള്‍തമ്മില്‍ യോജിക്കുന്നഭാഗത്തെ വിള്ളല്‍ മഴ തുടങ്ങിയതോടെ വലുതായി. മാസങ്ങള്‍ക്ക് മുന്‍പ് കണ്ടെത്തിയ വിള്ളല്‍ കെ.എസ്.ടി.പി. അധികൃതര്‍ താത്കാലികമായി കോണ്‍ക്രീറ്റുചെയ്ത് അടച്ചിരുന്നു.
എന്നാല്‍ മഴക്കാലമായതോടെ അതെല്ലാം ഇളകി. ദിവസംകഴിയുന്തോറും വിള്ളലിന്റെ വലിപ്പം കൂടുകയാണ്.

താത്കാലികമായി കോണ്‍ക്രിറ്റുചെയ്തടച്ച പത്തോളം കുഴികള്‍ പാലത്തിലുണ്ട്. ടാറിങ് ഇളകി ഇവ പഴയരൂപത്തിലായിട്ടുണ്ട്. ഇരുചക്രവാഹനക്കാര്‍ക്കാണ് ഇത് കൂടുതല്‍ അപകടംവരുത്തുന്നത്. രാത്രി മഴയത്ത് സഞ്ചരിക്കുന്നവര്‍ ഈ കുഴികളില്‍ വീഴുന്നത് പതിവാണ്.
പാലത്തിന്റെ ഇരുവശങ്ങളിലെയും കൈവരികള്‍ അപകടത്തില്‍ തകര്‍ന്നിട്ടുണ്ട്. ഇത് നന്നാക്കാനും അധികൃതര്‍ തയ്യാറായിട്ടില്ല. അപകടഭീഷണിയോടെയാണ് യാത്രക്കാര്‍ പാലത്തിലൂടെ സഞ്ചരിക്കുന്നത്.

RANDOM NEWS

കിഫ്ബിയിലൂടെ കേരളമാകെ വികസനം സാധ്യമാക്കി : മലയോര ഹൈവെ ഈ വര്‍ഷം പൂര്‍ത്തിയാകും – മുഖ്യമന്ത്രി

അടിസ്ഥാന സൗകര്യവികസനം ഏതെങ്കിലുമൊരു മേഖലയില്‍ മാത്രം കേന്ദ്രീകരിക്കാതെ കിഫ്ബിയിലൂടെ എല്ലാ പ്രദേശങ്ങള്‍ക്കും അര്‍ഹമായ പരിഗണന നല്‍കി സംസ്ഥാനമൊട്ടാകെ വികസന മുന്നേറ്റം …