Wednesday , January 16 2019
Breaking News
cHILDRENSDAY

ചാച്ചാജിയുടെ സ്മരണകള്‍ അയവിറക്കി കുട്ടികളുടെ ശിശുദിനം

നായമ്മാര്‍മൂല:കണ്‍മുമ്പില്‍ കൊച്ചു ചാച്ചാജിമാരെ കണ്ടപ്പോള്‍ കുട്ടികള്‍ക്ക് വിസ്മയം. വെളുത്ത ജുബ്ബയും തൊപ്പിയുമണിഞ്ഞു കുട്ടികളെ അണിനിരത്തി നായമ്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എല്‍.പി.വിഭാഗത്തില്‍ ശിശുദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.നെഹ്‌റുവിന്റെ ജീവിതത്തിലെ സുപ്രധാന നിമിഷങ്ങള്‍ ഒപ്പിയെടുത്ത ചിത്രപ്രദര്‍ശനം ഏറെ ആസ്വാദ്യകരമായിരുന്നു.ചാര്‍ട്ട് പ്രദര്‍ശനം,ചൂഷണത്തിനും ബാലവേലക്കുമെതിരായ പ്രതിജ്ഞയെടുക്കല്‍,ക്വിസ്,പോസ്റ്റര്‍ രചന തുടങ്ങിയ പരിപാടികളും ആഘോഷത്തിന്റെ ഭാഗമായി നടന്നു.അധ്യാപകരായ ടി.അഷ്‌റഫ്,ഷോളി തോമസ്,ബെട്‌സി ആന്റണി,ശോഭന,സാബിഖ്,ശ്രീലേഖ,സജ്‌ന നേതൃത്വം നല്‍കി.

RANDOM NEWS

-----

ഉദുമ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു

ഉദുമ: ഉദുമ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിന് ജില്ലാ പഞ്ചായത്ത് ആര്‍.എം.എസ്.എ പദ്ധതി പ്രകാരം നിര്‍മ്മിച്ച കെട്ടിടം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് …