Sunday , September 27 2020
Breaking News

ചികിത്സയില്‍ കഴിയുന്നതിനിടെ കോവിഡ് പോസിറ്റീവായ ചാലിങ്കാല്‍ സ്വദേശി മരിച്ചു

പെരിയ : വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നതിനിടെ കോവിഡ് പോസിറ്റീവായ ചാലിങ്കാല്‍ സ്വദേശി മരിച്ചു. ചാലിങ്കാല്‍ എണ്ണപാറയിലെ പള്ളിപ്പുഴ ഷംസുദ്ദിന്‍ (55) ആണ് തിങ്കളാഴ്ച ഉച്ചയോടെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ മരിച്ചത്. ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന ഷംസുദ്ദിന്‍ നാട്ടില്‍ വന്ന ശേഷം രോഗം മൂര്‍ച്ഛിച്ചതോടെ ജുലൈ 30 മുതല്‍ ആശുപത്രിയില്‍ കഴിഞ്ഞു വരികയായിരുന്നു. ഇവിടെ നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഷംസുദ്ദിന്റെ ഭാര്യയും കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. മക്കള്‍ : ഫാഹിദ, ഫാത്തിമ, മൂസ, ഹിഷാംമുഹമ്മദ്.

RANDOM NEWS

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു

കാസര്‍കോട്‌ : കാസര്‍കോട്‌ കടപ്പുറം ശ്രീനിലയം വീട്ടിലെ താമസക്കാരനും പ്രവാസിയുമായിരുന്നു ശ്രീ നാഗേഷ്(50) നിര്യാതനായി. അസുഖബാധിതനായി തിരുവനന്തപുരം ജി ജി …