Saturday , February 29 2020
Breaking News

ചികിത്സ കിട്ടാതെ നവജാത ശിശു മരിച്ചു

ബദിയഡുക്ക : മതിയായ ചികിത്സ കിട്ടാത്തതിനെ തുടര്‍ന്നാണെന്ന് പറയുന്നു നവജാത ശിശു മരിച്ചു. കുംബഡാജെ മുന്നിയൂരിലെ രവി-സുഗന്ധി ദമ്പതികളുടെ മകനാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ സ്വന്തം വീട്ടിലാണ് സുഗന്ധി പ്രസവിച്ചത്. ഈ സമയത്ത് മറ്റാരും ഉണ്ടായിരുന്നില്ല. ജോലിക്കു പോയ മാതാവിനെ ഫോണ്‍ ചെയ്ത് സുഗന്ധി വിളിച്ചുവരുത്തുകായിരുന്നുവെ്‌ന് പറയുന്നു. മാതാവ് എത്തിയ സമയത്ത് കുഞ്ഞിനെ അവശിലയില്‍ കാണുകയും അയല്‍ക്കാരുടെ സഹായത്തോടെ ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. അവിടെ വെച്ചാണ് മരണം സ്ഥിരീകരിച്ചത്. സംഭവത്തില്‍ ബദിയഡുക്ക പോലീസ് അസ്വാഭാവിക മരണത്തിന് കേസെടു അന്വേഷണം ആരംഭിച്ചു.

RANDOM NEWS

ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സോളാര്‍ വൈദ്യുതിയിലേക്ക് ആദ്യഘട്ടം പൂര്‍ത്തിയായി

കാസര്‍കോട് : വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും കൗതുകവും പുതിയ അറിവുകളും സമ്മാനിച്ച് വെള്ളച്ചാല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പഠനനോത്സവം സമാപിച്ചു. നീലശ്വരം …