Monday , July 13 2020
Breaking News

ചെങ്കല്ല് കയറ്റി പോവുകയായിരുന്ന ടിപ്പര്‍ ലോറി അപകടത്തില്‍പ്പെട്ട് യുവാവ് മരിച്ചു

ബദിയഡുക്ക : ചെങ്കല്ല് കയറ്റി പോവുകയായിരുന്ന ടിപ്പര്‍ ലോറി അപകടത്തില്‍പ്പെട്ട് യുവാവ് മരിച്ചു. ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് പരിക്ക്. ബദിയഡുക്ക പട്ടാജെയിലെ പരേതനായ മഞ്ചുനാഥ-ഭാരതി ദമ്പതികളുടെ മകന്‍ ശിവപ്രസാദ് (21) ആണ് മരിച്ചത്. ടിപ്പര്‍ ലോറി ഡ്രൈവറും സഹോദരി ഭര്‍ത്താവുമായ പച്ചു എന്ന പ്രസാദ് കുമാര്‍ (32), തൊഴിവാളികളായ തലപ്പനാജെയിലെ അക്ഷയ്കുമാര്‍ (22), ചുക്കിനടുക്കയിലെ ഉജ്വല്‍ പവന്‍ (28) എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെ മധൂര്‍ കൊല്യയിലെ ഇറക്കത്തിലായിരുന്നു അപകടം. ബദിയഡുക്ക ഭാഗത്ത് നിന്ന് മധൂര്‍ ഭാഗത്തേക്ക് ചെങ്കല്ല് കയറ്റി പോവുകയായിരുന്ന ടിപ്പര്‍ ലോറി ഡ്രൈവര്‍ വിശ്രമിക്കുന്നതിനായി റോഡരികില്‍ നിര്‍ത്തിയിടുകയായിരുന്നു. പിന്നീട് ലോറി മുന്നോട്ട് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് അപകടത്തില്‍പ്പെടുകയായിരുന്നു. മറ്റു വാഹനങ്ങളെ മറികടക്കുന്നതിനിടയില്‍ നിയന്ത്രണം വിട്ട ടിപ്പര്‍ സമീപത്തെ വൈദ്യുതി പോസ്റ്റിലുമിടിച്ചു. ലോറിക്ക് മുകളില്‍ ഇരിക്കുകയായിരുന്ന ശിവപ്രസാദ് തെറിച്ചുവീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. വിദ്യാനഗര്‍ പോലീസ് ഇന്‍ക്വസ്റ്റ് ചെയ്ത ശിവപ്രസാദിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

RANDOM NEWS

ദുബൈയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാഞ്ഞങ്ങാട് സ്വദേശി വാഹനമിടിച്ച് മരിച്ചു

കാഞ്ഞങ്ങാട്: കൊളവയല്‍ കൊത്തിങ്കാല്‍ സ്വദേശി ദുബൈ റാസല്‍ഖൈയിമയില്‍ വാഹന അപകടത്തില്‍ മരിച്ചു.കൊളവയല്‍ കൊത്തിങ്കാലിലെ ഇബ്രാഹിന്റെയും സഹിദയുടെ മകന്‍ മുഹമ്മദ് റാബിര്‍ …