Thursday , September 24 2020
Breaking News

ചെര്‍ക്കളം അബ്ദുല്ല സ്മാരക സാംസ്‌ക്കാരിക അവാര്‍ഡ് പ്രഖ്യാപിച്ചു

കാസര്‍കോട്: ചെര്‍ക്കളം അബ്ദുല്ല സ്മാരക സാംസ്‌ക്കാരിക ‘സല്യൂട്ട് അവാര്‍ഡ് 2020’ പ്രഖ്യാപിച്ചു. ലോക് ഡൗണ്‍ കാലത്തെ മികച്ച സാമൂഹ്യ പ്രവര്‍ത്തകരെയും സാമൂഹ്യ ജീവകാരുണ്യ സംഘടനകളെയും ആദരിക്കുക എന്ന ഉദ്ദേശത്തോടെ, ചെര്‍ക്കളം അബ്ദുല്ലയുടെ മകന്‍ നാസര്‍ ചെര്‍ക്കളം ചെയര്‍മാനായ അജ് വാ ഫൗണ്‍ഡേഷന്‍ ഫോര്‍ സോഷ്യല്‍ ആക്ടിവിറ്റീസ് ആണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. ജ്യൂറി ചെയര്‍മാനും ചിത്രകാരനുമായ ശങ്കരനാരായണ പുണിഞ്ചിത്തായ (പി എസ് പുണിഞ്ചിത്തായ) ആണ് അവാര്‍ഡ് വിവരം കാസര്‍കോട് പ്രസ്സ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. മുന്‍ മന്ത്രിയും കാസര്‌കോട്ടുകാരുടെ എക്കാലത്തെയും അനിഷേധ്യ നേതാവുമായ ചെര്‍ക്കളം അബ്ദുല്ല മത സൗഹാര്‍ദ്ദത്തിനും കലാ കായിക രംഗത്തും അര്‍പ്പിച്ച സംഭാവനകള്‍ വിലപ്പെട്ടതാണെന്ന് പി എസ് പുണിഞ്ചിത്തായ അഭിപ്രായപ്പെട്ടു. അദ്ദേഹത്തിനെ സ്മരണ നിലനിര്‍ത്തുന്നതിനായി മക്കളുടെയും സുഹൃത്തുക്കളുടെയും നേതൃത്വത്തിലുള്ള അജ് വാ ഫൗണ്‍ഡേഷന്‍ നടത്തുന്ന സേവനങ്ങള്‍ മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗള്‍ഫിലെ മികച്ച സാമൂഹ്യ ജീവ കാരുണ്യ സംഘടന വിഭാഗത്തില്‍ ഡോണ്ട് വെയിസ്റ്റ് ഫുഡ് ഗ്ലോബല്‍ മിഡില്‍ ഈസ്റ്റ് (DWFGlobalMiddle East) എന്ന സംഘടനക്കാണ് അവാര്‍ഡ്. ഗള്‍ഫിലെ മികച്ച സാമൂഹ്യ ജീവ കാരുണ്യ ജില്ലാ കമ്മിറ്റിക്കുള്ള അവാര്‍ഡ് സലാല കെ എം സി സി കോഴിക്കോട് ജില്ലാ കമ്മിറ്റിക്കും യു എ ഇ യിലെ മികച്ച സാമൂഹ്യ ജീവ കാരുണ്യ പഞ്ചായത്ത് കമ്മിറ്റിയായി ദുബൈ കെ എം സി സി ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റിയെയും തിരഞ്ഞെടുത്തു. ഖത്തറിലെ മികച്ച സാമൂഹ്യ ജീവ കാരുണ്യ മുനിസിപ്പല്‍ കമ്മിറ്റി ഖത്തര്‍ കെ എം സി സി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റിയാണ്. ഒമാനിലെ മികച്ച സാമൂഹ്യ ജീവ കാരുണ്യ മണ്ഡലം കമ്മിറ്റി മസ്‌കറ്റ് കെ എം സി സി കാസര്‍കോട് മണ്ഡലം കമ്മിറ്റിയും (ഒമാന്‍ കസ്രോട്ടര്‍), ഒമാനിലെ മികച്ച സാമൂഹ്യ ജീവ കാരുണ്യ ഏരിയ കമ്മിറ്റി മസ്‌കറ്റ് കെ എം സി സി റൂവി ഏരിയ കമ്മറ്റിയുമാണ്. യു എ ഇ യിലെ മികച്ച സാമൂഹ്യ ജീവ കാരുണ്യ പ്രവര്‍ത്തകന്‍ ഷബീര്‍ കിഴൂരും ഒമാനിലെ മികച്ച സാമൂഹ്യ ജീവ കാരുണ്യ പ്രവര്‍ത്തകന്‍ അനസുദ്ദീന്‍ കുറ്റ്യാടി, ഖത്തറിലെ മികച്ച സാമൂഹ്യ ജീവ കാരുണ്യ പ്രവര്‍ത്തകന്‍ നൗഫല്‍ മല്ലത്ത്, കാസര്‍കോട് ജില്ലയിലെ മികച്ച സാമൂഹ്യ ജീവകാരുണ്യ സംഘടന കാസര്‍കോട് മുനിസിപ്പാലിറ്റി എസ് കെ എസ് എസ് എഫ് വിഖായ, കാസര്‍കോട് മുനിസിപ്പാലിറ്റിയിലെ മികച്ച സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തകന്‍ അഷ്‌റഫ് എടനീര്‍, കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലെ മികച്ച സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തക വിനോദിനി വി പി, അജാനൂര്‍ പഞ്ചായത്തിലെ മികച്ച സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തക സിസ്റ്റര്‍ ജയ ആന്റോ മംഗലത്ത്, പള്ളിക്കര പഞ്ചായത്തിലെ മികച്ച സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തകന്‍ മുനീര്‍ തമന്ന, ചെമ്മനാട് പഞ്ചായത്തിലെ മികച്ച സാമൂഹ്യ ജീവകാരുണ്യ സംഘടന 289 റോവര്‍ ക്രൂ ഭാരത് സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ്, ചെമ്മനാട് പഞ്ചായത്തിലെ മികച്ച സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തകന്‍ ബി കെ മുഹമ്മദ് ഷാ, കുമ്പള പഞ്ചായത്തിലെ മികച്ച സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തകന്‍ അബൂബക്കര്‍ സിദ്ദീഖ്, ബദിയഡുക്ക പഞ്ചായത്തിലെ മികച്ച സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തകന്‍ മാഹിന്‍ കേളോട്ട്, മധൂര്‍ പഞ്ചായത്തിലെ മികച്ച സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഹബീബ് ചെട്ടുംകുഴി, മുളിയാര്‍ പഞ്ചായത്തിലെ മികച്ച സാമൂഹ്യ ജീവകാരുണ്യ സംഘടന സ്മാര്‍ട്ട് മെഡി കെയര്‍, മുളിയാര്‍ പഞ്ചായത്തിലെ മികച്ച സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തകന്‍ എബി കുട്ടിയാനം, ചെങ്കള പഞ്ചായത്തിലെ മികച്ച സാമൂഹ്യ ജീവകാരുണ്യ സംഘടന മുസ് ലിം യൂത്ത് ലീഗ് ചെങ്കള ശാഖ, ചെങ്കള പഞ്ചായത്തിലെ മികച്ച സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തകന്‍ ബി എം അബ്ദുല്‍ ഗഫൂര്‍ ബേവിഞ്ചെ, മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ മികച്ച സാമൂഹ്യ ജീവകാരുണ്യ സംഘടന കെ വൈ സി ക്ലബ്, മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ മികച്ച പ്രവര്‍ത്തകന്‍ മാഹിന്‍ കുന്നില്‍ എന്നിവരാണ് അവാര്‍ഡ് ജേതാക്കള്‍.

രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ് അവാര്‍ഡിനുള്ള എന്‍ട്രികള്‍ ക്ഷണിച്ചത്. കാസര്‍കോട് ജില്ലയില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഓണ്‍ലൈന്‍ എന്‍ട്രികള്‍ സ്വീകരിച്ചതിന് ശേഷം സാമൂഹ്യ, സാംസ്‌കാരിക, മാധ്യമ, ആരോഗ്യ, വിദ്യാഭ്യാസ, നിയമ, നിയമപാലന, കലാരംഗം തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖരായ പത്തംഗ ജ്യൂറിയാണ് അവാര്‍ഡിന് അര്‍ഹരായവരെ കണ്ടെത്തിയത്. പ്രശസ്ത ട്രെയ്‌നറും മോട്ടിവേഷന്‍ സ്പീക്കറുമായ വി വേണുഗോപാല്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബി അഷ്‌റഫ്, കാസര്‍കോട് വാര്‍ത്ത എഡിറ്റര്‍ അബ്ദുല്‍ മുജീബ്, അഡ്വക്കേറ്റ് കെ കെ മുഹമ്മദ് ഷാഫി, റിട്ട. പോലീസ് ഓഫീസര്‍ ഹാജ നസ്‌റുദ്ദീന്‍, അധ്യാപകനും സാമൂഹ്യ പ്രവര്‍ത്തകനുമായ ടി കെ അഹമ്മദ് മാസ്റ്റര്‍, സാമൂഹ്യ പ്രവര്‍ത്തകരായ അബ്ദുല്‍ ഖാദര്‍ ചെങ്കള, ഷമീര്‍ പാറയില്‍ മസ്‌ക്കറ്റ്, സാമൂഹ്യ നിരൂപകന്‍ നൗഷാദ് സി എച്ച് എന്നിവരാണ് പുളിഞ്ചിത്തായയെ കൂടാതെ ജൂറിയിലെ മറ്റു അംഗങ്ങള്‍.

ഡിസംബര്‍ 25 ന് കാസര്‍കോട്ട് നടക്കുന്ന അവാര്‍ഡ് ദാന ചടങ്ങില്‍ പ്രശസ്തി പത്രവും ഫലകവും സമ്മാനിക്കും. സല്യൂട്ട് അവാര്‍ഡ് 2020 തുകയായ 55,011 രൂപ ജേതാക്കളായ സംഘടനകള്‍ക്ക് വീതിച്ചു നല്‍കും.

അജ് വാ ഫൗണ്‍ഡേഷന്‍ സൊസൈറ്റി ട്രഷററും ചെര്‍ക്കള അബ്ദുല്ലയുടെ മകനുമായ കബീര്‍ ചെര്‍ക്കളം, വി വേണുഗോപാല്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

RANDOM NEWS

101 ഭവനസമുച്ചയങ്ങളുടെ നിര്‍മാണം അടുത്തവര്‍ഷത്തോടെ പൂര്‍ത്തിയാക്കും: മുഖ്യമന്ത്രി

ചെമ്മനാട് : അന്തിയുറങ്ങാന്‍ വീടെന്ന സ്വപ്നവുമായി ജീവിക്കുന്ന ഹതഭാഗ്യര്‍ക്ക് ആശ്വാസം നല്‍കുന്ന ലൈഫ് മിഷനിലൂടെ അടുത്തവര്‍ഷം 101 ഭവന സമുച്ചയങ്ങള്‍ …