Tuesday , May 26 2020
Breaking News

ജനം മാര്‍ക്ക് ഇടുന്നത് നമുക്കാണ് എന്നോര്‍ക്കണം; പ്രതിഭയെ ഓര്‍മ്മിപ്പിച്ച് ശബരീനാഥന്‍

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ യു. പ്രതിഭ എം.എല്‍.എ. നടത്തിയ പരാമര്‍ശത്തെ വിമര്‍ശിച്ച് ശബരീനാഥന്‍ എം.എല്‍.എ. പൊതുപ്രവര്‍ത്തകര്‍ക്ക് ആകമാനം കളങ്കമുണ്ടാക്കുന്ന പ്രവര്‍ത്തിയാണ് പ്രതിഭയുടെ ഭാഗത്തു നിന്നും ഉണ്ടായതെന്ന് ശബരീനാഥന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ശബരീനാഥന്‍ എം.എല്‍.എ.യുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം; കായംകുളം എം.എല്‍.എ. ശ്രീമതി യൂ. പ്രതിഭക്കെതിരെ ആരോപണം ഉന്നയിച്ചത് മറ്റാരുമല്ല, ചുരുക്കം ചില ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരാണ്. എം.എല്‍.എ.യെ കുറിച്ച് അവര്‍ പറഞ്ഞ കാര്യങ്ങളില്‍ കഴമ്പില്ല എന്നതാണ് ഒരു സഹപ്രവര്‍ത്തകന്‍ എന്ന നിലയില്‍ എന്റെ നിലപാട്.

പക്ഷേ ഈ സഹപ്രവര്‍ത്തകരെ പറഞ്ഞു മനസ്സിലാക്കുന്നതിന് പകരം ഇന്നലെ ഫെയ്‌സ്ബുക്ക് ലൈവില്‍ വന്ന എം.എല്‍.എ. ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത
പത്രപ്രവര്‍ത്തകരോട് ‘നിങ്ങള്‍ശരീരം വിറ്റ് ജീവിക്കുന്നതാണ്‌ഭേദം, അത് ആണായാലും പെണ്ണായാലും’ എന്ന് പറയുന്നത് ഒരു പൊതുപ്രവര്‍ത്തകയ്ക്ക് ചേര്‍ന്നതല്ല.
നമ്മള്‍ ജനപ്രതിനിധികളാണ്, കൂടുതല്‍ വിവേകവും ഔചിത്യവും ആത്മസംയമനവുംപാലിക്കേണ്ടവരാണ്. ചിലപ്പോള്‍ എനിക്കും നിങ്ങള്‍ക്കുമൊക്കെ അലോസരം സൃഷ്ടിക്കുന്ന സാഹചര്യങ്ങള്‍ ഉണ്ടായേക്കാം. വാര്‍ത്തകള്‍ വന്നേക്കാം അവയെ സമചിത്തതയോടെ നേരിടണം.

ഇത്തരത്തിലുള്ള മറുപടി ഒരു ജനപ്രതി നല്‍കുമ്പോള്‍ ജനം മാര്‍ക്കിടുന്നത് നമുക്കാണെന്ന് പ്രിയ എം എല്‍ എ ഓര്‍ക്കണം.

RANDOM NEWS

രോഗികളുടെ എണ്ണം വര്‍ധിക്കുന്നു; സര്‍ക്കാര്‍ നടപടികളോട് സഹകരിക്കണം മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ എല്ലാവരും സര്‍ക്കാര്‍ നടപടികളോട് പൂര്‍ണമായി സഹകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. …