Friday , January 24 2020
Breaking News

ജപ്പാന്‍, കൊറിയ സന്ദര്‍ശനം വിജയം; 200 കോടി രൂപയുടെ നിക്ഷേപം ഉറപ്പിക്കാന്‍ കഴിഞ്ഞു – മുഖ്യമന്ത്രി

തിരുവനന്തപുരം: ജപ്പാന്‍, കൊറിയ സന്ദര്‍ശനങ്ങള്‍ വിജയമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജപ്പാനിലെ ആദ്യ യോഗത്തില്‍തന്നെ കേരളത്തിലേയ്ക്ക് 200 കോടി രൂപയുടെ നിക്ഷേപം ഉറപ്പിക്കാന്‍ കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി അറിയിച്ചു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തോഷിബയുമായി സാങ്കേതിക കൈമാറ്റത്തിന് ധാരണയായായും അദ്ദേഹം വ്യക്തമാക്കി. പൊതുമേഖലാ സ്ഥാപനവുമായി ചേര്‍ന്ന് തോഷിബ ലിഥിയം ടൈറ്റാനിയം ഓക്സൈഡ് ബാറ്ററി നിര്‍മിക്കും. ജപ്പാനിലെ ചില കമ്പനികള്‍ ഇപ്പോള്‍ തന്നെ കേരളത്തില്‍ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും കേരളത്തിലെ സാഹചര്യങ്ങളെക്കുറിച്ച് ജപ്പാനില്‍ നല്ല മതിപ്പാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ – വിദ്യാഭ്യാസ മേഖലയ്ക്ക് സന്ദര്‍ശനം ഗുണം ചെയ്യുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ യുവജനതയെ
മുന്നില്‍ കണ്ടുകൊണ്ടുള്ള ഒരു യാത്രയായിരുന്നു. യാത്രയിലെ ഓരോ കൂടിക്കാഴ്ചയും യുവാക്കള്‍ക്ക് ഗുണകരമാകുമെന്ന് ഉറപ്പുവരുത്താന്‍ ശ്രദ്ധിച്ചിട്ടുള്ളതായും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര നിലവാരമുള്ള ഉന്നത വിദ്യാഭ്യാസം, ആധുനിക കാലഘട്ടത്തിന് അനുയോജ്യമായതാണ്.
ഇവ കൂടുതലായി കേരളത്തിലേയ്ക്ക് ആകര്‍ഷിക്കുന്നതിനാണ് ശ്രമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നാടിന്റെ വികസനം സര്‍ക്കാരിന് നോക്കാതിരിക്കാന്‍ സധിക്കില്ല. വിദേശയാത്രയെ പ്രതിപക്ഷം ഉല്ലാസയാത്രയെന്ന് വിശേഷിപ്പിക്കുന്നതിനെക്കുറിച്ച് താനെന്ത് പറയാനാണെന്നും അദ്ദേഹം ചോദിച്ചു. എന്തിനെയും എതിര്‍ക്കുക എന്നതാണ് പ്രതിപക്ഷം ചെയ്യുന്നത്. മന്ത്രിമാര്‍ക്കൊപ്പം പോയ കുടുംബാംഗങ്ങളുടെ ചെലവ് സര്‍ക്കാരല്ല വഹിക്കുന്നത്. അതിന്റെ അതിന്റെ അവസ്ഥ തങ്ങള്‍ക്കില്ല എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

RANDOM NEWS

പൗരത്വ നിയമ ഭേദഗതി സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന് വിട്ടേക്കും

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി വീണ്ടും സുപ്രീം കോടതി പരിഗണിക്കുമ്പോള്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടേക്കും. ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ …