Monday , March 30 2020
Breaking News

ജലസംരക്ഷണ ശുചിത്വമാലിന്യ സംസ്‌കരണംമേഖലകള്‍ക്ക് മുന്‍തൂക്കം

കാഞ്ഞങ്ങാട് : ജലസംരക്ഷണം, ശുചിത്വം, മാലിന്യസംസ്‌കരണം എന്നീ മേഖകലകള്‍ക്ക് മുന്‍തൂക്കം നല്‍കുന്നതാണ് പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ 202021 വാര്‍ഷിക ബജറ്റ് ഒരുങ്ങുന്നത്. എട്ട് കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് വികസ സെമിനാറില്‍ ചര്‍ച്ച ചെയ്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ജലസംരക്ഷണം കാര്യക്ഷമമാക്കാന്‍ മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമയ ജലസംരക്ഷണ പദ്ധതികള്‍ക്കാണ് 202021 വര്‍ഷിക പദ്ധതിയില്‍ മുന്‍തൂക്കം നല്‍കുന്നത്. 85 ലക്ഷം രൂപയാണ് ജലസംരക്ഷണപ്രവര്‍ത്തനങ്ങള്‍ക്കായി മാത്രം വകയിരുത്തുക.ബ്ലോക്കിലെ എല്ലാ പഞ്ചായത്തുകളിലൂമായി 12 റബ്ബര്‍ അധിഷ്ഠിത തടയണ നിര്‍മ്മിക്കും.ഇതിനായി അഞ്ചുലക്ഷം രൂപ വീതം നല്‍കും.കൂടാതെ 20 ലക്ഷം രൂപ ചിലവില്‍ വെസ്റ്റ് എളേരി അമ്പാടി ബസാറില്‍ ഒരു വിസിബിയും അഞ്ചു ലക്ഷം രൂപ ചിലവില്‍ കോടോം ബേളൂര്‍ പഞ്ചായത്തില്‍ ഒരു വിസിബിയും നിര്‍മ്മിക്കും.മുന്‍ വര്‍ശങ്ങളില്‍ മികച്ച ജല സംരക്ഷണപ്രവര്‍ത്തനങ്ങള്‍ നടത്തി വിജയത്തിലെത്തിച്ച ചരിത്രം പരപ്പ ബ്ലോക്ക് പഞ്ചാത്തിനുണ്ട്. കഴിഞ്ഞ 201920 വാര്‍ഷിക പദ്ധതിയില്‍ 19 തടയണകളാണ് നിര്‍മ്മിച്ചത്. പ്രധാന ടൗണുകളില്‍ പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിക്കാനായി പ്ലാസ്റ്റിക് ബോട്ടില്‍ ബൂത്തുകള്‍ സ്ഥാപിക്കും. ഈ പ്രവര്‍ത്തനങ്ങള്‍ക്കായി 4558800 രൂപ വകയിരുകത്തിയിട്ടുണ്ട്.

 വയോജനക്ഷമത്തിന് ഊന്നല്‍ നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ക്കും വാര്‍ഷിക പദ്ധതിയില്‍ ഇടം ലഭിച്ചു.കള്ളാര്‍ പഞ്ചായത്തില്‍ ഒരു പകല്‍ വീട് നിര്‍മ്മിക്കും.ബ്ലോക്ക് പഞ്ചായത്തിന്റെയും ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത പദ്ധതിയായാണ് ഇത് നടപ്പാക്കുക.നിലവില്‍ പ്രവര്‍ത്തന സജ്ജമായ രണ്ടു പകല്‍ വീടുകളേട് അനുബന്ധിച്ച് വയോജന പാര്‍ക്ക് നിര്‍മ്മിക്കും.കൂടാതെ ഒടയന്‍ചാലിലും വയോജനസൗഹൃദ പാര്‍ക്ക് ഒരുങ്ങും.കോടോം ബോളൂര്‍ പഞ്ചായത്തിലെ വയോജന കോന്ദ്രത്തോടനുബന്ധിച്ച് മികച്ച  ഭൗതിക സാഹചര്യം ഒരുക്കി വയോജന സൗഹൃദമാക്കും.3445950 രൂപയാണ് വയോജനക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെക്കുക.
    ഭിന്നശേഷിക്കാരായ കൂട്ടികള്‍ക്ക് സഹായ  ഉപകരണങ്ങള്‍ വാങ്ങാനും, ഭിന്നശേഷിക്കാരായ അംഗന്‍വാടി കൂട്ടികള്‍ക്ക് കയര്‍ബെഡ് വാങ്ങി നല്‍കാനും പദ്ധതിയുണ്ട്. അതോടൊപ്പം ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന കൂട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കാനായി 1287500 രൂപ വരകയിരുത്തി. ഭിന്നശേഷി തൊഴില്‍ പരിശീലന കേന്ദ്രത്തിനായി അഞ്ചു ലക്ഷം രൂപയും നീക്കി വെച്ചിട്ടുണ്ട്.

കാസര്‍കോട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ പട്ടിക വര്‍ഗക്കാര്‍ അധിവസിക്കുന്ന പഞ്ചായത്താണ് പരപ്പ ബ്ലോക്ക് പഞ്ചായത്ത്.പട്ടിക വര്‍ഗ ഉപപദ്ധതികളായി പരപ്പ ബ്ലോക്കിലെ എല്ലാ പഞ്ചായത്തുകളില്‍ നിന്നുമായി പട്ടിക വര്‍ഗ കോളനികളുടെ സമഗ്ര വികസനവും വാര്‍ഷിക പദ്ധതിയില്‍ ലക്ഷ്യമിടുന്നു. ഇതിനായി ഓരോ കോളനിക്കും അഞ്ച് ലക്ഷം രൂപ വീതമാണ് അനുവദിക്കുക. പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിനായി 6694500 രൂപ നീക്കി വെക്കും.പട്ടിക വര്‍ഗ കൂടുംബങ്ങള്‍ക്ക് ലൈഫ് പിഎംഎവൈ പദ്ധതിയിയില്‍ ഉള്‍പ്പെടുത്തി വീട് നല്‍കുന്നതിനായി 4463000 രൂപയും വകയിരുത്തിയിട്ടുണ്ട്

RANDOM NEWS

സംസ്ഥാനത്ത് 20 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു ; കാസര്‍കോട്ട് ഏഴുപേര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 20 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. …