Monday , March 30 2020
Breaking News

ജസ്റ്റിസ് മുരളീധറിന്റെ സ്ഥലംമാറ്റം പതിവ് നടപടി; വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: വിവാദത്തിലായ ഡല്‍ഹി ഹൈക്കോടതി ജഡ്ജി എസ്.മുരളീധറിന്റെ സ്ഥലം മാറ്റത്തില്‍ വിശദീകരണവുമായി കേന്ദ്ര നിയമന്ത്രാലയം. സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള കൊളീജിയം ഈ മാസം 12-ാം തിയതി ശുപാര്‍ശ ചെയ്തത് പ്രകാരമാണ് ജസ്റ്റിസ് മുരളീധറിന്റെ സ്ഥലം മാറ്റമെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍
പ്രസാദ് പറഞ്ഞു. നടപടികള്‍ക്കനുസരിച്ച് പതിവ് രീതിയിലാണ് സ്ഥലം മാറ്റമെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്റിറിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രസംഗ നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കുന്നതില്‍ നിസ്സംഗത കാണിച്ച ഡല്‍ഹി പോലീസിനെ ജസ്റ്റിസ് മുരളീധര്‍ വിമര്‍ശിച്ചിരുന്നു. ബുധനാഴ്ച ഇതുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ വാദം കേള്‍ക്കുമ്പോഴായിരുന്നു ഇത്. ഇതിന് പിന്നാലെ ബുധനാഴ്ച അര്‍ദ്ധരാത്രിയോടെ ജസ്റ്റിസ് മുരളീധറിനെ പഞ്ചാബ്-ഹരിയാണ കോടതിയിലേക്ക് സ്ഥലം മാറ്റുകയുമുണ്ടായി.

സാധാരണ സ്ഥലംമാറ്റത്തെ കോണ്‍ഗ്രസ് രാഷ്ട്രീയവത്കരിക്കുകയാണെന്ന് മന്ത്രി രവിശങ്കര്‍ പ്രസാദ് ആരോപിച്ചു. ഇതിലൂടെ കോണ്‍ഗ്രസ് ജുഡീഷ്യറിയോടുള്ള അവരുടെ അനാദരവ് വീണ്ടും പ്രകടിപ്പിച്ചിരിക്കുകയാണ്. ഇന്ത്യയിലെ ജനങ്ങള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ തള്ളി കളഞ്ഞതാണ്. അതുകൊണ്ട് തന്നെ രാജ്യം വിലമതിക്കുന്ന സ്ഥാപനങ്ങളെ അവര്‍
നിരന്തരം ആക്രമിച്ചുകൊണ്ടിരിക്കുന്നു’ മന്ത്രി പറഞ്ഞു.

മുരളീധറിന്റെ സ്ഥലംമാറ്റത്തെ ജസ്റ്റിസ് ലോയയുമായി ബന്ധപ്പെടുത്തിയ രാഹുല്‍ ഗാന്ധിക്കെതിരേയും അദ്ദേഹം രംഗത്തെത്തി. ലോയ കേസ് സുപ്രീംകോടതി തീര്‍പ്പാക്കിയതാണ്. വിശദമായ വാദങ്ങള്‍ക്ക് ശേഷമാണ് കോടതി ഇക്കാര്യത്തില്‍ തീര്‍പ്പ് കല്‍പ്പിച്ചിരിക്കുന്നത്. അതിനെ മാനിക്കാത്ത
രാഹുല്‍ ഗാന്ധി സുപ്രീംകോടതിക്കും മുകളിലാണോയെന്നും രവിശങ്കര്‍ പ്രസാദ് ചോദിച്ചു. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ ഞങ്ങള്‍ മാനിക്കുന്നു. ജൂഡീഷ്യറിയുടെ സ്വാതന്ത്ര്യത്തില്‍ കൈകടത്തിയ ചരിത്രമാണ് കോണ്‍ഗ്രസിനുള്ളത്. അടിയന്തരാവസ്ഥ കാലത്ത് സുപ്രീംകോടതി ജഡ്ജ്മാരെ പോലും നീക്കം ചെയ്തിട്ടുണ്ട്. അത് എല്ലാവര്‍ക്കും അറിയാം. വിധികള്‍ അവര്‍ക്ക് അനൂകലമാകുമ്പോള്‍ മാത്രമേ അവര്‍ സന്തോഷിക്കാറുള്ളൂ. അല്ലാത്തപ്പോള്‍ ആ സ്ഥാപനത്തെ തന്നെ അവര്‍ ചോദ്യം ചെയ്യും’ അദ്ദേഹം പറഞ്ഞു.

ഒരു കുടുംബത്തിന്റെ സ്വകാര്യ സ്വത്തായ പാര്‍ട്ടിക്ക് വിദ്വേഷ പ്രസംഗങ്ങളെ കുറിച്ച് സംസാരിക്കാന്‍ അവകാശമില്ല. കോടതികള്‍, സൈന്യം, സിഎജി, പ്രധാനമന്ത്രി, ഇന്ത്യയിലെ ജനങ്ങള്‍ എന്നിവര്‍ക്കെല്ലാമെതിരെ ഒരു കുടുംബവും അതിന്റെ കൂട്ടാളികളും പതിവായി ആക്ഷേപകരമായ വാക്കുകള്‍ ഉപയോഗിക്കുന്നുവെന്നും രവിശങ്കര്‍ പ്രസാദ് കുറ്റപ്പെടുത്തി.

ജസ്റ്റിസ് മുരളീധറിന്റെ സ്ഥലംമാറ്റം വിവാദമായതിന് പിന്നാലെ രണ്ട് ജഡ്ജിമാരെ കൂടി സ്ഥലംമാറ്റി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. ബോംബെ ഹൈക്കോടതി ജഡ്ജി ആര്‍ വി മേറെയെ മെഘാലയ ഹൈക്കോടതിയിലേക്കും കര്‍ണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ്.ആര്‍.മലിമത്തിനെ ഉത്തരാഖണ്ഡ് ഹൈക്കോടതിയിലേക്കുമാണ് സ്ഥലം മാറ്റിയത്.

RANDOM NEWS

പായിപ്പാട് ആയിരക്കണക്കിന് അതിഥി തൊഴിലാളികള്‍ തെരുവില്‍; നാട്ടില്‍ പോകണമെന്ന് ആവശ്യം

പായിപ്പാട്: നാട്ടിലേക്ക് മടങ്ങിപ്പോകാന്‍ വാഹനം ആവശ്യപ്പെട്ട് കോട്ടയം ചങ്ങനാശ്ശേരിക്കടുത്ത് പായിപ്പാട്ട് അതിഥി തൊഴിലാളികളുടെ വന്‍പ്രതിഷേധം. പ്രധാനമന്ത്രി പ്രഖ്യാപിച്ച 21 ദിവസത്തെ …