Monday , March 30 2020
Breaking News

ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സോളാര്‍ വൈദ്യുതിയിലേക്ക് ആദ്യഘട്ടം പൂര്‍ത്തിയായി

കാസര്‍കോട് : വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും കൗതുകവും പുതിയ അറിവുകളും സമ്മാനിച്ച് വെള്ളച്ചാല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പഠനനോത്സവം സമാപിച്ചു. നീലശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ നാരായണന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാറിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായാണ് പഠനോത്സവം നടന്നത്. അഞ്ച് മുതല്‍ ഒമ്പതാം തരം വരെയുള്ള വിദ്യാഥികള്‍ പങ്കെടുത്ത ശാസ്ത്ര പരീക്ഷണ കോര്‍ണര്‍, ഗണിത കോര്‍ണര്‍, ഭാഷാ കേളി എന്നിവ ശ്രദ്ധേയമായി. ധ്വനി സംഗീത ക്ലബ്ബിലൂടെ ശാസ്ത്രീയ സംഗീതം പരിശീലിച്ച വിദ്യാര്‍ത്ഥികളുടെ അരങ്ങേറ്റവും പോലീസ് കേഡറ്റിന്റെ പരേഡും,വിവിധ മാഗസീനുകളുടെ പ്രകാശനവും വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികളും നടന്നു.

കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 10 പൊതുകാര്യാലയങ്ങള്‍ക്ക് ഇനി സോളാര്‍ വൈദ്യുതി ലഭ്യമാകും. കാസര്‍കോട് വികസന പാക്കേജില്‍ 5.38 കോടി രൂപ അനുവദിച്ചതില്‍ ഒന്നാം ഘട്ടം പൂര്‍ത്തിയായി. 580 കിലോ വാട്ട് സോളാര്‍ വൈദ്യുതി ലഭ്യമാക്കുന്ന രീതിയിലുളള പദ്ധതി മൂന്ന് ഘട്ടങ്ങളിലായാണ് പൂര്‍ത്തിയാക്കുന്നത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ സ്ഥാപിച്ച 185 കിലോ വാട്ട് പ്ലാന്റ് ആണ് ഏറ്റവും വലുത്. കൂടാതെ പടന്നക്കാട് ജില്ലാ ആയൂര്‍വേദ ആശുപത്രി (15 കിലോ വാട്ട്), കുമ്പള ജി.എച്ച്.എസ്.എസ് (15 കിലോ വാട്ട്), മൊഗ്രാല്‍ പുത്തൂര്‍ ജി.എച്ച്.എസ്.എസ് (30 കിലോ വാട്ട്) ചന്ദ്രഗിരി ജി.എച്ച.്എസ്.എസ് (20 കിലോ വാട്ട്) എന്നിവിടങ്ങളില്‍ പ്ലാന്റ് പൂര്‍ത്തിയായി, വൈദ്യതി ഉത്പാദനത്തിന് സജ്ജമായി. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഗ്രിഡ് അധിഷ്ഠിത സോളാര്‍ പ്ലാന്റാണ് സ്ഥാപിച്ചിട്ടുളളത്. പ്രവര്‍ത്തന ചിലവും പരിപാലന ചിലവും കുറഞ്ഞ ഇത്തരം ഗ്രിഡ് അധിഷ്ഠിത സോളാര്‍ പവര്‍ പ്ലാന്റ് നിര്‍മ്മാണം പൂര്‍ത്തിയായാല്‍ സ്ഥാപനങ്ങളിലെ വൈദ്യുതി ലാഭിക്കാന്‍ സാധിക്കും.

അധിക വൈദ്യുതി കെ.എസ്.ഇ.ബിക്ക് നല്‍കി പണം വാങ്ങാം

ഗ്രിഡ് അധിഷ്ഠിത സോളാര്‍ പ്ലാന്റ് ആയതിനാല്‍ സ്ഥാപനങ്ങളുടെ ഉപയോഗം കഴിച്ച് അധികം വരുന്ന വൈദ്യുതി കെ.എസ്.ഇ.ബി യുടെ ഗ്രിഡിലേക്ക് നല്‍കാന്‍ സാധിക്കും. ജില്ലയുടെ വൈദ്യുതക്ഷാമത്തിന് പരിഹാരമാകുന്നതിനോടൊപ്പം കെ.എസ.്ഇ.ബിക്ക് നല്‍കുന്ന വൈദ്യുതിയുടെ യൂണിറ്റ് കണക്കാക്കിയിട്ടുളള തുക കെ.എസ്.ഇ.ബി അതത് സ്ഥാപനങ്ങള്‍ക്ക് നല്‍കും. ജില്ലാ പഞ്ചായത്ത് മുഖേന നടപ്പിലാക്കുന്ന  പദ്ധതിയില്‍ 25 വര്‍ഷം വാറണ്ടിയുളള പാനലുകളാണ് ഉപയോഗിച്ചത്. കാസര്‍കോട്  വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന ഇത്തരം 10 പ്ലാന്റുകളുടെ നിര്‍മ്മാണത്തില്‍ ആകെ 7453 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണത്തിലാണ് സോളാര്‍ പാനല്‍ സ്ഥാപിക്കുന്നത്. പ്ലാന്റ് സ്ഥാപിക്കുന്ന ഓഫീസുകള്‍ക്ക് വൈദ്യുതസ്വയംപര്യാപ്തത ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന നേട്ടം. 

പി ടി എ പ്രസിഡന്റ് കെ ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. എം ആര്‍ എസ് പ്രഥമാധ്യാപകന്‍ കെ വസന്തകുമാര്‍, സീനിയര്‍ സൂപ്രണ്ട് പി.ബി.ബഷീര്‍, സി ആര്‍ സി കോര്‍ഡിനേറ്റര്‍ ടി കെ കേശവന്‍ നമ്പൂതിരി, സീനിയര്‍ അസിസ്റ്റന്റ് രാജശ്രീ, സ്റ്റാഫ് സെക്രട്ടറി ടി കൃഷ്ണന്‍, എസ് ആര്‍ ജി കണ്‍വീനര്‍ എം. വി.സജില, കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍ പി രാജീവന്‍, മദര്‍ പി ടി എ പ്രസിഡന്റ് ബബിത, പി ടി എ വൈസ് പ്രസിഡന്റ് രാജു, സ്‌കൂള്‍ ലീഡര്‍ മഹേഷ് എന്നിവര്‍ സംസാരിച്ചു.

RANDOM NEWS

സംസ്ഥാനത്ത് 20 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു ; കാസര്‍കോട്ട് ഏഴുപേര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 20 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. …