Sunday , August 9 2020
Breaking News

ജില്ലയില്‍ ആദ്യ കോവിഡ് മരണം ; മൊഗ്രാല്‍പുത്തൂര്‍ സ്വദേശിയുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു

കാസര്‍കോട് : കോവിഡ് ബാധിച്ച് ജില്ലയില്‍ ആദ്യത്തെ മരണം. കഴിഞ്ഞ ദിവസം കര്‍ണാടക ഹുബ്ലിയില്‍ നിന്ന് കാറില്‍ വരുന്നതിനിടെ മരിച്ച മൊഗ്രാല്‍പുത്തൂര്‍ കോട്ടക്കുന്നിലെ ബി എം അബ്ദുല്‍റഹ്മാന്റെ (48) മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ചൊവ്വാഴ്ച രാവിലെയാണ് അബ്ദുല്‍റഹ്മാന്‍ മരണപ്പെട്ടത്. സ്രവം ശേഖരിച്ച് നടത്തിയ ട്രൂനാറ്റ് പരിശോധനക്ക് പുറമെ ഇന്ന് പെരിയ കേന്ദ്രസര്‍വ്വകലാശാല ലാബില്‍ നടത്തിയ പരിശോധനയില്‍ മരണം കോവിഡ് മൂലമാണെന്ന് ഉറപ്പുവരുത്തുകയായിരുന്നു. ജില്ലയില്‍ ഇത് ആദ്യത്തെ മരണമാണ്.

ദീര്‍ഘകാലമായി ഹുബ്ലിയില്‍ വ്യാപാരിയായിരുന്ന അബ്ദുല്‍റഹ്മാന്‍ തിങ്കളാഴ്ച രാത്രിയാണ് ബന്ധുക്കളായ രണ്ടുപേര്‍ക്കൊപ്പം കാറില്‍ നാട്ടിലേക്ക് പുറപ്പെട്ടത്. നാട്ടിലേക്ക് വരുമ്പോള്‍ അബ്ദുല്‍റഹ്മാന് പനിയുണ്ടായിരുന്നു. തലപ്പാടിയില്‍ നിന്ന് മറ്റൊരു ടാക്‌സി കാറില്‍ വരുന്നതിനിടെ പനി മൂര്‍ച്ഛിച്ചു. ഇതേ തുടര്‍ന്ന് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

RANDOM NEWS

ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച 73 പേരില്‍ ഉറവിടമറിയാത്ത ആറുപേരുള്‍പ്പെടെ 70 പേര്‍ക്ക്‌ സമ്പര്‍ക്കത്തിലൂടെ രോഗം ; 33 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് : ശനിയാഴ്ച (ആഗസ്റ്റ് എട്ട്) ജില്ലയില്‍ 73 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത ആറുപേരുള്‍പ്പെടെ സമ്പര്‍ക്കത്തിലൂടെ …