Monday , July 13 2020
Breaking News

ജില്ലയില്‍ എസ് എസ് എല്‍ സി വിജയശതമാനം 98.61; 1685 വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ വിഷയത്തിനും എ പ്ലസ്

കാസര്‍കോട് : ജില്ലയിലെ പത്താംതരം വിജയശതമാനം 98.61 ആണ്.പരീക്ഷ എഴുതിയ 19599 വിദ്യാര്‍ത്ഥികളില്‍ 19326 വിദ്യാര്‍ത്ഥികള്‍ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി.ഇതില്‍ 10015 പേര്‍ ആണ്‍കുട്ടികളും 9311 പേര്‍ പെണ്‍കുട്ടികളും ആണ്. ജില്ലയിലെ ഗവണ്‍മെന്റ് സ്‌കൂളില്‍ നിന്നും 10780 പേരും എയ്ഡഡ് സ്‌കൂളില്‍ നിന്നും 6603 പേരും അണ്‍എയ്ഡഡ് സ്‌കൂളില്‍ നിന്നും 1943 പേരുമാണ് ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയത്.പരീക്ഷ എഴുതിയവരില്‍ 1685 വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ വിഷയത്തിനും എ പ്ലസ് നേടി. ഏറ്റവും കൂടുതല്‍ പേര്‍ എപ്ലസ് നേടിയത് ഗവണ്‍മെന്റ് വിദ്യാാലയത്തില്‍ നിന്നാണ്.എപ്ലസ് നേടിയവരില്‍ 929 പേര്‍ ഗവണ്‍മെന്റ് സ്‌കൂളില്‍ നിന്നും 633 പേര്‍ എയ്ഡഡ് സ്‌കൂളില്‍ നിന്നും 123 പേര്‍ അണ്‍എയ്ഡഡ് സ്‌കൂളില്‍ നിന്നുമാണ്

കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിജയശതമാനം 99.24 ശതമാനവും കാസര്‍കോട് വിദ്യാഭ്യാസ ജില്ലയിലേക്ക് 98.08 ശതമാനവും ആണ്.കാസര്‍കോട് വിദ്യാഭ്യാസ ജില്ലയില്‍ 10736 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 10530 വിദ്യാര്‍ത്ഥികള്‍ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി.കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയില്‍ 8863 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 8796 വിദ്യാര്‍ത്ഥികള്‍ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയില്‍ നിന്ന് 1113 പേരും കാസര്‍കോട് വിദ്യാഭ്യാസജില്ലയില്‍ നിന്ന് 572 പേരും ആണ് മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയത്

49 ഗവണ്‍മെന്റ് സ്‌കൂളുകള്‍ക്ക് നൂറുമേനി വിജയം

ഇക്കഴിഞ്ഞ പത്താംതരം പരീക്ഷയില്‍ ജില്ലയിലെ 49 ഗവണ്‍മെന്റ് സ്‌കൂളുകള്‍ക്ക് നൂറുമേനി വിജയം. കൂടാതെ 12 എയ്ഡഡ് സ്‌കൂളുകളും 20 അണ്‍ എയ്ഡഡ് സ്‌കൂളുകളും നൂറുമേനി വിജയം കരസ്ഥമാക്കി. ഇത്തവണ ജില്ലയില്‍ ആകെ 81 സ്‌കൂളുകളാണ് 100 ശതമാനം വിജയം കരസ്ഥമാക്കിയത്.

വിജയശതമാനത്തില്‍ 0.9 ശതമാനം വര്‍ദ്ധനവ്

കഴിഞ്ഞ വര്‍ഷത്തെ പത്താംതരം ഫലത്തെ അപേക്ഷിച്ച് വിജയ ശതമാനത്തില്‍ 0.9 ശതമാനം വര്‍ദ്ധനവ്.കഴിഞ്ഞ തവണ ജില്ല കരസ്ഥമാക്കിയത് 97.71 ശതമാനം വിജയം ആയിരുന്നെങ്കില്‍ ഇത്തവണയത് 98.61 ശതമാനം ആണ്

എപ്ലസ് നേടിയ വിദ്യാര്‍ത്ഥികളുടെ എണ്ണം കൂടി

കഴിഞ്ഞ തവണ 1461 വിദ്യാര്‍ത്ഥികളാണ് മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയതെങ്കില്‍ ഇത്തവണ മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയവരുടെ എണ്ണം 1685 ആണ്.അതായത് ഇത്തവണ 224 വിദ്യാര്‍ത്ഥികള്‍ കൂടി എ പ്ലസ് നേടി മികവ് പുലര്‍ത്തി.

RANDOM NEWS

കാസര്‍കോട്ട് 4 പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍കൂടി : 3 പ്രദേശങ്ങളെ ഹോട്‌സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി

കാസര്‍കോട് : സമ്പര്‍ക്ക രോഗവ്യാപനം രൂക്ഷമായ കാസര്‍കോട് ജില്ലയില്‍ പുതിയ നാല് ഹോട്ട്‌സ് പോട്ടുകള്‍ കൂടി. ബേളൂര്‍ (11), കള്ളാര്‍ …