Thursday , September 24 2020
Breaking News

ജില്ലയില്‍ ഒരു കോവിഡ് മരണം കൂടി ; പിലിക്കോട് സ്വദേശിയാണ് മരിച്ചത്

ചെറുവത്തൂര്‍ : കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. പിലിക്കോട് ഗ്രാമപഞ്ചായത്ത് പരിധിയിലെ ടി എം രാജുവാണ് (57) മരിച്ചത്. കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് പരവനടുക്കം കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ച രാജുവിനെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. പരേതനായ തിമ്മന്റെ മകനാണ്.
ഭാര്യ : യശോദ. മക്കള്‍ : ഉഷ, ഗീത. മരുമകന്‍ : വിനു. സഹോദരങ്ങള്‍ : രാമകൃഷ്ണന്‍, തമ്പായി, പാറു, നാരായണി. മൃതദേഹം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു.

RANDOM NEWS

എട്ടുമാസം ഗര്‍ഭിണിയായ യുവതി കുഴഞ്ഞു വീണു മരിച്ചു: നാടിനെ കണ്ണീരിലാഴ്ത്തി

കാഞ്ഞങ്ങാട് : എട്ടുമാസം ഗര്‍ഭിണിയായ യുവതി കുഴഞ്ഞു വീണു മരിച്ചു. വെള്ളരിക്കുണ്ട് പരപ്പച്ചാല്‍ റേഷന്‍കടയ്ക്ക് സമീപത്തെ പ്രവാസിയായ ഖാലിദിന്റെ ഭാര്യ …