Sunday , September 27 2020
Breaking News

ജില്ലയില്‍ ഒരു കോവിഡ് മരണം കൂടി ;നീലേശ്വരം ആനച്ചാല്‍ സ്വദേശി മരിച്ചു

നീലേശ്വരം : ജില്ലയില്‍ ഒരു കോവിഡ് മരണം കൂടി. കോവിഡ് സ്ഥിരീകരിച്ച് കണ്ണൂര്‍ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്ന നീലേശ്വരം ആനച്ചാല്‍ സ്വദേശിയാണ് മരിച്ചത്. കോട്ടയില്‍ മുഹമ്മദ്കുഞ്ഞി ഹാജി (75) ആണ് മരിച്ചത്. വാര്‍ദ്ധക്യ സഹജമായ അസുഖത്തിന് ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന് ജുലൈ 22നാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തോടൊപ്പം കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഭാര്യ, മകന്‍, മകള്‍, മകളുടെ മകന്‍ എന്നിവര്‍ രോഗമുക്തരായി വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയാണ്. കോട്ടപ്പുറം ജമാഅത്ത് കമ്മിറ്റി വൈസ് പ്രസിഡണ്ടായിരുന്നു. ഭാര്യ : ഖദീജ. മക്കള്‍ : ഷാഹിദ്, സറീന, സിറാജ്, ശിഹാബ്. സഹോദരങ്ങള്‍ : സുഹറ, പരേതരായ മറിയം, ഉമ്പായി, കരുവാച്ചേരി, കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഖബറടക്കം കോട്ടപ്പുറം മഖ്ദൂം പള്ളി ഖബര്‍സ്ഥാനില്‍ നടക്കും.

RANDOM NEWS

സംസ്ഥാനത്ത് 7006 പേര്‍ക്ക് കൂടി കോവിഡ്

തിരുവനന്തപുരം : സംസ്ഥാനത്ത് ശനിയാഴ്ച 7006 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1050, മലപ്പുറം 826, എറണാകുളം 729, …