Sunday , September 27 2020
Breaking News

ജില്ലയില്‍ കനത്ത മഴ തുടരുന്നു ; മിക്ക പുഴകളും കരകവിഞ്ഞൊഴുകുന്നു ; തളങ്കര കൊപ്പല്‍ ഒറ്റപ്പെട്ടു

കാസര്‍കോട് : ജില്ലയില്‍ കനത്ത മഴ തുടരുന്നു. മിക്ക പുഴകളം കരകവിഞ്ഞൊഴുകുന്നു. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. തളങ്കര കൊപ്പലില്‍ പ്രദേശം ഒറ്റപ്പെട്ടു. 150 ഓളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. ഇവരെ മാറ്റിതാമസിപ്പിക്കാന്‍ നടപടി ആരംഭിച്ചു. വിവരമറിഞ്ഞ് തഹസില്‍ദാര്‍ എ വി രാജന്‍, തളങ്കര വില്ലേജ് ഓഫീസര്‍ ബദറുല്‍ ഹുദാ, ഡി വൈ എസ് പി പി ബാലകൃഷ്ണന്‍ നായര്‍, എസ് ഐ വിപിന്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.ഇവരെ മാറ്റി താമസിപ്പിക്കാന്‍ കുന്നില്‍ ജി യു പി സ്‌കൂളില്‍ സൗകര്യമൊരുക്കിയതായി അധികൃതര്‍ അറിയിച്ചു. പ്രദേശത്തേക്കുള്ള പാലം തകര്‍ന്നതിനാല്‍ താല്‍ക്കാലികമായി കവുങ്ങ് കൊണ്ട് നിര്‍മ്മിച്ച നടപ്പാലത്തിലൂടെയാണ് പോക്കുവരവ്. ഇത് അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നു.

തെരുവത്ത് ഹൊന്നമൂല പ്രദേശത്തും പതിനഞ്ചോളം വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. കനത്ത മഴ തുടരുന്നതിനാല്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശമാണ് പുറപ്പെടുവിച്ചിട്ടുള്ളത്.

തേജസ്വനി പുഴ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് ഇരുനൂറോളം കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി.
പോടൊതുരുത്തി, പാലായി, ചാത്തമത്ത്, കാര്യംകോട് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നാണ് ആളുകളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയത്. ഇതിനിടയില്‍ കൊന്നക്കാട് വനമേഖലകളില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായി. ആളപായമില്ല. ഇതേ തുടര്‍ന്ന് മൂത്താടി കോളനിയിലെ 6 കുടുംബങ്ങളെ മാലോത്ത് കസബ സ്‌കൂളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.
കാലിക്കടവ് കുന്നുംകൈ റോഡില്‍ വെള്ളം കയറി. ചിറ്റാരിയ്ക്കാല്‍ പോലിസും വെസ്റ്റ് എളേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.സുകുമാരന്റെയും നേതൃത്വത്തില്‍ ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. പെരുമ്പട്ട റേഷന്‍ കടയില്‍ നിന്നും സാധനങ്ങള്‍ മാറ്റി. മാങ്ങോട് – നര്‍ക്കിലക്കാട് റോഡിലും വെള്ളം കയറി. റവന്യൂ അധികൃതരും രാത്രിയില്‍ തന്നെ സ്ഥലത്തെത്തിയിരുന്നു.

RANDOM NEWS

ജില്ലയില്‍ 224 പേര്‍ക്ക് കൂടി കോവിഡ് : 207 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ ; 78 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് : ശനിയാഴ്ച (സെപ്റ്റംബര്‍ 26) ജില്ലയില്‍ 224 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 207 പേര്‍ക്കും …