Thursday , October 29 2020
Breaking News

ജില്ലയില്‍ കോവിഡ് മരണ നിരക്ക് വര്‍ദ്ധിക്കുന്നു ; പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ഡി എം ഒ

കാസര്‍കോട് : :കാസര്‍കോട് ജില്ലയില്‍ കോവിഡ് രോഗബാധയെ തുടര്‍ന്നുണ്ടാകുന്ന മരണനിരക്ക് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ എ .വി രാംദാസ് അറിയിച്ചു .
ഫെബ്രുവരി 3 ന് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തതു മുതല്‍ ജൂലൈ 7 വരെ ജില്ലയില്‍ ഒരു മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നില്ല. എന്നാല്‍ ജൂലൈ 7 മുതല്‍ ഇന്നലെ വരെ ജില്ലയില്‍ 142 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മരണപെട്ടവരില്‍ കൂടുതല്‍ പേരും 60 വയസിന് മുകളില്‍ ഉള്ളവരാണെകിലും യുവാക്കള്‍ക്കിടയിലുള്ള മരണവും കൂടുതലായി സംഭവിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ 60 വയസിനു മുകളില്‍ പ്രായമുള്ളവരും , മറ്റു ഗുരുതര രോഗബാധിതരും അവരുടെ കുടുംബാംഗങ്ങളും കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ് . ഇവരുടെ വീട്ടിലുള്ള മറ്റു അംഗങ്ങള്‍ പരമാവധി പുറത്തിറങ്ങുന്നത് ഒഴിവാക്കേണ്ടതും ഇവരുമായുള്ള സമ്പര്‍ക്കം പൂര്‍ണമായും ഒഴിവാക്കേണ്ടതുമാണ്
വയോജനങ്ങള്‍ താഴെ പറയുന്ന കാര്യങ്ങള്‍ പാലിക്കേണ്ടതാണ്
ശാരീരിക അകലം പാലിക്കുക, സോപ്പും വെള്ളവും ഉപയോഗിച്ച് കൃത്യമായ ഇടവേളകളില്‍ കൈയും മുഖവും കഴുകുക, നിര്‍ബന്ധമായും മാസ്‌ക് ധരിക്കുക. ദഹിക്കാന്‍ എളുപ്പമുള്ള ഭക്ഷണങ്ങള്‍ ശീലമാക്കുക ,ധാരാളം വെള്ളം കുടിക്കുക, പച്ചക്കറികളും പഴവര്‍ഗങ്ങളും കഴിയ്ക്കുക, വളരെ അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമേ ആശുപത്രി സന്ദര്‍ശനം നടത്താവൂ. ഫോണിലൂടെയോ ഇ സഞ്ജീവനി (https://esanjeevani.in/) വെബ് ഉപയോഗിച്ചോ ഡോക്ടര്‍മാരുടെ സേവനം തേടുക .ജീവിത ശൈലി രോഗങ്ങളുള്ളവര്‍ അവര്‍ക്കുള്ള പൊതു മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണ് . ഛര്‍ദി വിശപ്പില്ലായ്മാ അടിവയറ്റില്‍ വേദന ഭക്ഷണത്തോടുള്ള വിരക്തി തലകറക്കം ശ്വാസ തടസ്സം എന്നിവ അനുഭവപ്പെട്ടാല്‍ തൊട്ടടുത്തുള്ള ആശുപത്രിയില്‍ ചികിത്സ തേടേണ്ടതാണ്.

RANDOM NEWS

സ്‌നേഹസന്ദേശമായി ഇന്ന് നബിദിനം; വിശ്വമാനവികതയുടെ പ്രവാചക ഗാഥ

കാസര്‍കോട് : സ്‌നേഹ സന്ദേശമായി വ്യാഴാഴ്ച വിശ്വാസികള്‍ നബിദിനം ആഘോഷിക്കുന്നു. പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തിന്റെ ഭാഗമായാണ് ഇസ്ലാം മത …