Sunday , September 27 2020
Breaking News

ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച 73 പേരില്‍ ഉറവിടമറിയാത്ത ആറുപേരുള്‍പ്പെടെ 70 പേര്‍ക്ക്‌ സമ്പര്‍ക്കത്തിലൂടെ രോഗം ; 33 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് : ശനിയാഴ്ച (ആഗസ്റ്റ് എട്ട്) ജില്ലയില്‍ 73 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത ആറുപേരുള്‍പ്പെടെ സമ്പര്‍ക്കത്തിലൂടെ 70 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 33 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.

വീടുകളില്‍ 3128 പേരും സ്ഥാപനങ്ങളില്‍ 1376 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4504 പേരാണ്. പുതിയതായി 349 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 536 സാമ്പിളുകള കൂടി പരിശോധനയ്ക്ക് അയച്ചു. 1212 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 267 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി 349 പേരെ നിരീക്ഷണത്തിലാക്കി. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 33 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ഉറവിടമറിയാത്തവര്‍

മഞ്ചേശ്വരം പഞ്ചായത്തിലെ 65 കാരന്‍, 62 കാരി
കാസര്‍കോട് നഗരസഭയിലെ 38 കാരന്‍, 45 കാരി
പള്ളിക്കര പഞ്ചായത്തിലെ 31 കാരന്‍
തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 44 കാരി

സമ്പര്‍ക്കം

മഞ്ചേശ്വരം പഞ്ചായത്തിലെ 32 കാരന്‍
ചെമ്മനാട് പഞ്ചായത്തിലെ 45, 23, 28 വയസുള്ള പുരുഷന്മാര്‍, 37 കാരന്‍ (ആരോഗ്യ പ്രവര്‍ത്തകന്‍)
മംഗല്‍പാടി പഞ്ചായത്തിലെ 41, 22,55 വയസുള്ള പുരുഷന്മാര്‍, 38, 45 വയസുള്ള സത്രീകള്‍
വലയിപറമ്പ പഞ്ചായത്തിലെ 35 കാരി
പനത്തടി പഞ്ചായത്തിലെ 32 കാരന്‍
അജാനൂര്‍ പഞ്ചായത്തിലെ 47, 49 വയസുള്ള പുരുഷന്മാര്‍, 28 കാരി, 13, 12 വയസുള്ള പെണ്‍കുട്ടികള്‍
കോടോംബേളൂര്‍ പഞ്ചായത്തിലെ 69 കാരി
കാഞ്ഞങ്ങാട് നഗരസഭയിലെ 23, 27 വയസുള്ള പുരുഷന്മാര്‍, 50, 27 വയസുള്ള സത്രീകള്‍
മടിക്കൈ പഞ്ചായത്തിലെ 39 കാരന്‍
പള്ളിക്കര പഞ്ചായത്തിലെ 29 കാരി
കുമ്പള പഞ്ചായത്തിലെ 40കാരന്‍, 32 കാരി, നാല് വയസുള്ള പെണ്‍കുട്ടി, ഒമ്പത്, 11 വയസുള്ള ആണ്‍കുട്ടികള്‍
കാസര്‍കോട് നഗരസഭയിലെ 39, 42, 43, 45, 80, 39, 36, 34, 26, 23 വയസുള്ള പുരുഷന്മാര്‍, ആരോഗ്യപ്രവര്‍ത്തകരായ 31, 34 വയസുള്ള സത്രീകള്‍, 35, 26, 20 വയസുള്ള സത്രീകള്‍
ചെങ്കള പഞ്ചായത്തിലെ 44 കാരന്‍
മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ 29 കാരന്‍
മധൂര്‍ പഞ്ചായത്തിലെ 45 കാരന്‍
പടന്ന പഞ്ചായത്തിലെ 37 കാരന്‍
നീലേശ്വരം നഗരസഭയിലെ 27, 21, 58, 49 വയസുള്ള പുരുഷന്മാര്‍, 42 കാരി
തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 31, 25, 50, 17, 27 വയസുള്ള പുരുഷന്മാര്‍, 39 വയസുള്ള ആരോഗ്യപ്രവര്‍ത്തകന്‍, 70, 65 വയസുള്ള സത്രീകള്‍, ഏഴ് വയസുള്ള പെണ്‍കുട്ടി
ഉദുമ പഞ്ചായത്തിലെ 32 കാരന്‍
കണ്ണൂരിലെ 48 കാരി

ഇതരസംസ്ഥാനത്ത് നിന്നെത്തിയവര്‍

പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ 39 കാരന്‍ (തമിഴ്‌നാട്), 22 കാരി (കര്‍ണ്ണാട)
ചെമ്മനാട് പഞ്ചായത്തിലെ 52 കാരന്‍(കര്‍ണ്ണാടക)

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

തൃക്കരിപ്പൂര്‍ 10
കാസര്‍കോട് 17
ഉദുമഒന്ന്
ചെമ്മനാട് അഞ്ച്
വലിയപറമ്പ ഒന്ന്
പടന്ന ഒന്ന്
പനത്തടി ഒന്ന്
മംഗല്‍പാടി അഞ്ച്
മഞ്ചേശ്വരം മൂന്ന്
അജാനൂര്‍ അഞ്ച്
കോടോം ബേളൂര്‍ ഒന്ന്
കാഞ്ഞങ്ങാട് നാല്
മടിക്കെ ഒന്ന്
പളളിക്കര രണ്ട്
കുമ്പള അഞ്ച്
ചെങ്കള ഒന്ന്
മൊഗ്രാല്‍ പുത്തൂര്‍ഒന്ന്
മധൂര്‍ ഒന്ന്
നീലേശ്വരം അഞ്ച്
പുല്ലൂര്‍ പെരിയ രണ്ട്
കാങ്കോല്‍(കണ്ണൂര്‍)ഒന്ന്

ജില്ലയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത് 2588 പേര്‍ക്ക്

കോവിഡ് രോഗവ്യാപനത്തിന്റെ മൂന്ന് ഘട്ടങ്ങളിലായി ജില്ലയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത് 2588 പേര്‍ക്ക്.ഇതില്‍ 1476 പേര്‍ ഇതുവരെയായി രോഗവിമുക്തരായി.നിലവില്‍ ചികിത്സയില്‍ ഉള്ളത് 1103 പേരാണ്.

ജില്ലയില്‍ 33 പേര്‍ക്ക് രോഗം ഭേദമായി

കോവിഡ് 19 ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന 33 പേര്‍ രോഗമുക്തരായി.കാസര്‍കോട്, മധൂര്‍ അഞ്ച് വീതം, ചെങ്കള, ചെമ്മനാട്, പള്ളിക്കര നാല് വീതം പുത്തിഗൈ മൂന്ന്, ചെറുവത്തൂര്‍, കുമ്പള, തൃക്കരിപ്പൂര്‍ രണ്ട് വീതം, നീലേശ്വരം ,കുമ്പടാജെ ഒന്ന് വീതം എന്നിങ്ങനെയാണ് പഞ്ചായത്ത് അടിസ്ഥാനത്തില്‍ രോഗവിമുക്തരായവരുടെ കണക്ക്

ഇന്ന് രോഗം ബാധിച്ചവരില്‍ മൂന്ന് കുട്ടികളും

ഇന്ന് രോഗം ബാധിച്ചവരില്‍ മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നു. കുമ്പള ഗ്രാമ പഞ്ചായത്തിലെ നാല് വയസുള്ള പെണ്‍കുട്ടിയും 9 വയസുള്ള ആണ്‍കുട്ടിയും തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്തിലെ ഏഴ് വയസുള്ള പെണ്‍കുട്ടിയുമാണ് ഇവര്‍.മൂന്ന് പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്

നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു

ഇന്ന് രോഗം ബാധിച്ചതില്‍ 4 ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു.കാസര്‍കോട് നഗരസഭയില്‍ നിന്നും രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, ചെമ്മനാട്, തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്തുകളില്‍ ‘ നിന്നും ഒന്ന് വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്

RANDOM NEWS

ജില്ലയില്‍ 224 പേര്‍ക്ക് കൂടി കോവിഡ് : 207 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ ; 78 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് : ശനിയാഴ്ച (സെപ്റ്റംബര്‍ 26) ജില്ലയില്‍ 224 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 207 പേര്‍ക്കും …