Wednesday , December 2 2020
Breaking News

ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന രണ്ടു പേര്‍കൂടി മരിച്ചു

കാസര്‍കോട്‌: ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന രണ്ടു പേര്‍കൂടി മരിച്ചു. റിട്ട. ബി എസ് എന്‍ എല്‍ സൂപ്രണ്ട് ബദിയഡുക്ക മൗവ്വാര്‍ പെരിഞ്ചയിലെ ഗുറുവ (73), വിദ്യാനഗര്‍ പടുവടുക്കത്തെ നബീസ (64) എന്നിവരാണ് മരിച്ചത്. ഗുറുവയെ പനിയെ തുടര്‍ന്ന് 18ന് കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഞായറാഴ്ച ഉച്ചയ്ക്കാണ് മരിച്ചത്. ഗുറുവയുടെ അയല്‍ക്കാരനായ ബന്ധു അഞ്ചു ദിവസം മുമ്പ് കോവിഡ് ബാധിച്ച് മരിച്ചിരുന്നു. അതിനു പിന്നാലെയാണ് ഗുറുവ കോവിഡ് ബാധിച്ച് മരിച്ചത്. ലളിതയാണ് ഗുറുവയുടെ ഭാര്യ. മക്കള്‍ : രാജേന്ദ്ര, രാഘവേന്ദ്ര, രാഘവ.

പരേതനായ അബ്ദുല്‍റഹ്മാന്റെ ഭാര്യയാണ് നബീസ. ശ്വാസ തടസ്സത്തെ തുടര്‍ന്ന് വെള്ളിയാഴ്ച തളങ്കരയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. മക്കള്‍ : മുഹമ്മദ്, അഷ്‌റഫ്, സുഹ്‌റ, ആയിഷ, ഖദീജ, മൈമൂന, ഫര്‍സ, അസീസ്. മരുമക്കള്‍ : മുഹമ്മദ് ഹാരിഫ് നായന്മാര്‍മൂല, അബ്ദുല്‍റഷീദ് പച്ചക്കാട്, മുനീര്‍ എരുതുംകടവ്, ലത്തീഫ് മാസ്തിക്കുണ്ട്, ഫസല്‍ ചെടേക്കാല്‍, ജസീറ, ഫാത്തിമ. സഹോദരങ്ങള്‍ : അബ്ദുല്‍റഹ്മാന്‍, അസീസ്, ബീഫാത്തിമ, ഖദീജ.

RANDOM NEWS

വെള്ളക്കെട്ടില്‍ വീണ് ആറുവയസുകാരന്റെ മരണം : നാട് കണ്ണീര്‍കയത്തില്‍

ബദിയഡുക്ക : വെള്ളക്കെട്ടില്‍ വീണ് ആറുവയസുകാരന്റെ മരിച്ചു. മൊഗ്രാല്‍ ചൗക്കിയിലെ ലത്തീഫ്-മുംതാസ് ദമ്പതികളുടെ മകന്‍ മുഹ്‌സിനാണ് മരിച്ചത്. കൂട്ടുകാരനോടൊപ്പം വീടിനു …