Wednesday , August 12 2020
Breaking News

ജില്ലയില്‍ മാസ്‌ക് ധരിക്കാത്ത 184 പേര്‍ക്കെതിരെ കേസ് ; ലോക്ഡൗണ്‍ നിര്‍ദ്ദേശ ലംഘനം: ഇതുവരെ 3859 പേരെ അറസ്റ്റ് ചെയ്തു

കാസര്‍കോട്: ലോക്ഡൗണ്‍ നിര്‍ദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് വിവിധ കേസുകളിലായി കാസര്‍കോട് ജില്ലയില്‍ ഇതുവരെ 3859 പേരെ അറസ്റ്റ് ചെയ്തു. വിവിധ സ്റ്റേഷനുകളിലായി 2968 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 1227 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.

ഇന്നലെ (ജൂലൈ ആറ്) കുമ്പള(1) കാസര്‍കോട്(3), വിദ്യാനഗര്‍ (2), ബേഡകം(1),ആദൂര്‍(1) മേല്‍പ്പറമ്പ(2), ബേക്കല്‍(2), ഹോസ്ദുര്‍ഗ്(1), നീലേശ്വരം(2), ചന്തേര(1) എന്നീ സ്റ്റേഷനുകളിലായി 16 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 27 പേരെ അറസ്റ്റ് ചെയ്തു. ഒമ്പത് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.

മാസ്‌ക് ധരിക്കാത്ത 184 പേര്‍ക്കെതിരെ കേസ്

മാസ്‌ക് ധരിക്കാത്തതിന് ജില്ലയില്‍ 184 പേര്‍ക്കെതിരെ കേസെടുത്തു.മാസ്‌ക് ധരിക്കാത്തതിന് 11228 പേര്‍ക്കെതിരെയാണ് ഇതുവരെ കേസെടുത്തത്.

RANDOM NEWS

ബിജെപി കാസര്‍ഗോഡ് ജില്ല വര്‍ച്വല്‍ റാലി 16 ന്

കാസര്‍കോട് : സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കുക എന്ന ആവശ്യമുന്നയിച്ച് ബിജെപി കാസര്‍ഗോഡ് ജില്ലാ സമരപ്രഖ്യാപന വെര്‍ച്വല്‍ …