Wednesday , June 3 2020
Breaking News

ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത് സഹോദരങ്ങളടക്കം ഏഴുപേര്‍ക്ക് ;എല്ലാവരും മഹാരാഷ്ട്രയില്‍ നിന്നും വന്നവര്‍ ; 2648 പേര്‍ നിരീക്ഷണത്തില്‍

കാസര്‍കോട് : ജില്ലയില്‍ വെള്ളിയാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചത് സഹോദരങ്ങളടക്കം ഏഴുപേര്‍ക്ക്. മഹാരാഷ്ട്രയില്‍ നിന്നു വന്ന പുത്തിഗെ സ്വദേശിയായ 57 വയസുകാരന്‍, മുളിയാര്‍ സ്വദേശിയായ 42 വയസുകാരന്‍, കുമ്പള സ്വദേശികളായ 36,38,56 വയസുകാര്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ കുമ്പള സ്വദേശികള്‍ എല്ലാവരും ഒരുവാഹനത്തില്‍ സഞ്ചരിച്ചിരുന്നവരാണ്. ഇതില്‍ രണ്ടുപേര്‍ സഹോദരങ്ങളാണ്. ആറുപേരും പുരുഷന്‍മാരാണ്. എല്ലാവരേയും ഉക്കിനടുക്ക മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കും. രോഗം സ്ഥിരീകരിച്ച ഏഴാമത്തെ ആളുടെ വിവരം ലഭ്യമായി വരുന്നതേയുള്ളു. ഇയാള്‍ കണ്ണൂര്‍ ജില്ലയിലാണ് ചികിത്സയിലുള്ളതെന്നാണ് വിവരം.

ജില്ലയില്‍ ആകെ 2648 പേരാണ് നിരീക്ഷണത്തിലുള്ളത്. വീടുകളില്‍ 2161 പേരും ആശുപത്രികളില്‍ 487 പേരും. 6021 സാമ്പിളുകളാണ് (തുടര്‍ സാമ്പിള്‍ ഉള്‍പ്പെടെ) ആകെ അയച്ചത്. 5434 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. 196 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. നിരീക്ഷണത്തിലുള്ള 60 പേര്‍ ഇന്ന് നിരീക്ഷണ കാലയളവ് പൂര്‍ത്തീകരിച്ചു. ആകെ 445 പേര്‍ കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലാണ്. സെന്റിനല്‍ സര്‍വ്വേ ഭാഗമായി 129 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 60 പേരുടെ റിസള്‍ട്ട് നെഗറ്റീവ് ആണ്. 69 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്.

RANDOM NEWS

ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത് വനിതാ ഡോക്ടറടക്കം മൂന്നു പേര്‍ക്ക് : 4പേര്‍ക്ക് രോഗം ഭേദമായി

കാസര്‍കോട് : ബുധനാഴ്ച (ജൂണ്‍ 3) ജില്ലയില്‍ മൂന്ന് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ …