Wednesday , July 8 2020
Breaking News

ജില്ലയില്‍ 10 പേര്‍ക്ക് കൂടി കോവിഡ് ; 8 പേര്‍ മഹാരാഷ്ട്രയില്‍ നിന്നും, വനിത ഉള്‍പ്പെടെ രണ്ടുപേര്‍ വിദേശത്തു നിന്നും വന്നവര്‍ ; രണ്ടുപേര്‍ രോഗമുക്തരായി

കാസര്‍കോട് : ജില്ലയില്‍ 10 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.രണ്ടു പേര്‍ കോവിഡ് വിമുക്തരായി. മഹാരാഷ്ട്രയിലെ മുംബൈയില്‍ നിന്ന് വന്ന 8 പേര്‍ക്കും വിദേശത്ത് നിന്ന് വന്ന ഒരു വനിത ഉള്‍പ്പടെ രണ്ടു പേര്‍ക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ഡി എം ഒ (ഹെല്‍ത്ത്) ഡോ. എവി രാംദാസ് പറഞ്ഞു..17 ന് ഒരേ വാഹനത്തില്‍ വന്ന 34 വയസുള്ള വൊര്‍ക്കാടി സ്വദേശി 40 വയസുള്ള മീഞ്ച സ്വദേശി മുംബൈയില്‍ നിന്ന് വന്ന 22 വയസ് ഉള്ള മഞ്ചേശ്വരം സ്വദേശി 47 വയസുള്ള മംഗല്‍പാടി സ്വദേശി 28 വയസുള്ള ചെമ്മനാട് സ്വദേശി 23 ന് ഒരു കാറില്‍ മുംബൈയില്‍ നിന്ന് വന്ന കാസര്‍കോട് മുന്‍സിപാലിറ്റി സ്വദേശികളായ 56 ,40, 56 വയസുള്ളവര്‍ക്കും കണ്ണൂര്‍ വിമാനത്താവളം വഴി ഖത്തറില്‍ നിന്ന് വന്ന 33 വയസുള്ള ചെമ്മനാട് സ്വദേശി യു എ ഇ യില്‍ നിന്ന് വന്ന 38 വയസുള്ള സ്ത്രീ എന്നിവര്‍ക്കു മാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. രോഗം ബാധിച്ചിരുന്ന കോടോംബേളൂര്‍ സ്വദേശിയായ ചക്ക വീണ് പരിക്കേറ്റ് പരിയാരം ഗവ.മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായ 43 കാരന് കോവിഡ് 19 നെഗറ്റീവായി പരിയാരത്ത് ചികിത്സയിലായിരുന്ന.കുമ്പള സ്വദേശിയായ 56 വയസുള്ള ആള്‍ക്കും രോഗം ഭേദമായി.

ജില്ലയില്‍ ആകെ നിരീക്ഷണത്തില്‍ ഉള്ളവര്‍ 3369. വീടുകളില്‍ 2797 പേരും ആശുപത്രികളില്‍ 572 പേരും ആണ് നിരീക്ഷണത്തില്‍ ഉള്ളത്…

6464 സാമ്പിളുകളാണ് (തുടര്‍ സാമ്പിള്‍ ഉള്‍പ്പെടെ) ആകെ അയച്ചത്. 5749 സാമ്പിളുകളുടെ പരിശോധന ഫലം നെഗറ്റീവ് ആണ്.283 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. നിരീക്ഷണത്തിലുള്ള 32 പേര്‍ ഇന്ന് നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു. ബുധനാഴ്ച പുതിയതായി 49 പേരാണ് സ്ഥാപന നീരിക്ഷണത്തില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്

കൂടുതല്‍ വിവരങ്ങള്‍ക്ക് www.coronacotnrolksd.in സന്ദര്‍ശിക്കു.

RANDOM NEWS

സ്വര്‍ണ്ണകള്ളകടത്ത് ; മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രകടനം

കാസര്‍കോട് : സ്വര്‍ണ്ണ കള്ളക്കടത്തില്‍ മുഖ്യമന്ത്രിയുടെ പങ്ക് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്, യൂത്ത് കോണ്‍ഗ്രസ് കാസര്‍ഗോഡ് നിയോജകമണ്ഡലം കമ്മിറ്റി കാസര്‍ഗോഡ് …