Monday , July 13 2020
Breaking News

ജില്ലയില്‍ രോഗം സ്ഥികരീച്ചവരില്‍ 13 പേര്‍ മഹാരാഷ്ട്രയില്‍ നിന്നും ഒരാള്‍ ദുബൈയില്‍ നിന്നും വന്നവര്‍ : 6 പേര്‍ രോഗമുക്തി നേടി; 3180 പേര്‍ നിരീക്ഷണത്തില്‍

കാസര്‍കോട് : ജില്ലയില്‍ തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 13 പേര്‍ മഹാരാഷ്ട്രയില്‍ നിന്നും ഒരാള്‍ ദുബൈയില്‍ നിന്നും വന്നതാണ്.

മഹാരാഷ്ട്രയില്‍ നിന്ന് വന്നവരില്‍ 8 പേര്‍ കുമ്പള സ്വദേശികളാണ്: 19 ന് തലപ്പാടിയിലേക്ക് ഒരു വാഹനത്തില്‍ വന്ന കുമ്പള സ്വദേശികളായ 57,62,52,52 വയസുള്ളവര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

ഇവരോടൊപ്പമുണ്ടായിരുന്ന 52 വയസുള്ള കുംബഡാജെ സ്വദേശിക്കും രോഗം സ്ഥിരീകിച്ചു. 17 ന് മുംബൈയില്‍ നിന്ന് വന്ന47, 30 വയസുള്ള കുമ്പള സ്വദേശികള്‍ക്കും രോഗം ബാധിച്ചു.: വൊ ര്‍ ക്കാടി സ്വദേശിയായ 54 വയസുള്ള ഒരാള്‍ തം മീഞ്ചപ്പദേശിയായ 50 കാരനും രോഗം സ്ഥിരീകരിച്ചു. രണ്ടു പേരും മുംബൈയില്‍ നിന്നു വന്നവരാണ്.
‘മീഞ്ച സ്വദേശി. 38 വയസുള്ള ഉദുമ സ്വദേശിയാണ് കോവിഡ് ബാധിതനായ ഗള്‍ഫില്‍ നിന്ന് വന്നയാള്‍. 19 ന് തലപ്പാടിയിലെത്തിയ കുമ്പള സ്വദേശിയായ 26 വയസുള്ള ആള്‍ക്കും 47, 30, 30 വയസുള്ള കുമ്പള സ്വദേശികള്‍ക്കും രോഗം സ്ഥിരീകരിച്ച ഇതില്‍ 47, 30വയസ്ള്ള രണ്ടു പേര്‍ സഹോദരങ്ങളാണ്. പൂനെയില്‍ നിന്ന് 19 ന് വന്ന 33,45 വയസുള്ള മഠഗല്‍പാടി സ്വദേശികള്‍ക്കും രോഗം സ്ഥിരീകരിച്ചു.

തിങ്കളാഴ്ച ജില്ലയില്‍ രോഗമുക്തി നേടിയ 6 പേരാണുള്ളത് ബാംഗ്ലൂരില്‍ നിന്നും വന്ന26 വയസ്സുള്ള കള്ളാര്‍ സ്വദേശി, 26 വയസ്സുള്ള കാസര്‍കോട് മുനിസിപ്പാലിറ്റി സ്വദേശി, ഒരു കുടുംബത്തിലെ അംഗങ്ങളായ 50, 35, 8, 11 വയസ്സുള്ള പൈവളിക സ്വദേശികള്‍ക്കാണ് രോഗമുക്തി നേടിയത്.

ജില്ലയില്‍ ആകെ നിരീക്ഷണത്തില്‍ ഉള്ളവര്‍ 3180. വീടുകളില്‍ 2589 പേരും ആശുപത്രികളില്‍ 591 പേരും ആണ് നിരീക്ഷണത്തില്‍ ഉള്ളത്.. 6217 സാമ്പിളുകളാണ് (തുടര്‍ സാമ്പിള്‍ ഉള്‍പ്പെടെ) ആകെ അയച്ചത്. 5617 സാമ്പിളുകളുടെ പരിശോധന ഫലം നെഗറ്റീവ് ആണ്. 184 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. നിരീക്ഷണത്തിലുള്ള 213 പേര്‍ ഇന്ന് നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു .കൂടുതല്‍ വിവരങ്ങള്‍ക്ക് www.coronacotnrolksd.in സന്ദര്‍ശിക്കു

RANDOM NEWS

കാസര്‍കോട്ട് 4 പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍കൂടി : 3 പ്രദേശങ്ങളെ ഹോട്‌സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി

കാസര്‍കോട് : സമ്പര്‍ക്ക രോഗവ്യാപനം രൂക്ഷമായ കാസര്‍കോട് ജില്ലയില്‍ പുതിയ നാല് ഹോട്ട്‌സ് പോട്ടുകള്‍ കൂടി. ബേളൂര്‍ (11), കള്ളാര്‍ …