Saturday , October 31 2020
Breaking News

ജില്ലയില്‍ 252 പേര്‍ക്ക് കൂടി കോവിഡ് : 247 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ ; 210 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് : ഞായറാഴ്ച (സെപ്റ്റംബര്‍ 27) ജില്ലയില്‍ 252 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 247 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 210 പേര്‍ക്കാണ് ഇന്ന് കോവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4443 പേര്‍

വീടുകളില്‍ 3407 പേരും സ്ഥാപനങ്ങളില്‍ 1036 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4443 പേരാണ്. പുതിയതായി 299 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1342 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍.ടി.പി.സി.ആര്‍ 294, ആന്റിജന്‍1048). 330 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 215 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി.225 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 81 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

9891 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 699 പേര്‍ വിദേശത്ത് നിന്നെത്തിയവരും 529 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 8660 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 7566 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 78 ആയി. 2247 പേരാണ് നിലവില്‍ ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 1130 പേര്‍ വീടുകളില്‍ ചികിത്സയില്‍ കഴിയുന്നു.

കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

ഈസ്റ്റ് എളേരി 4
ഉദുമ 18
തൃക്കരിപ്പൂര്‍ 5
ചെങ്കള 11
മീഞ്ച 1
മധൂര്‍11
ചെമ്മനാട് 14
മംഗല്‍പാടി 7
വെസ്റ്റ് എളേരി 5
പള്ളിക്കര 10
അജാനൂര്‍ 28
ചെറുവത്തൂര്‍ 2
കുമ്പള 13
കാസര്‍കോട് 30
കുംബഡാജെ 1
പുല്ലൂര്‍ പെരിയ 10
കാഞ്ഞങ്ങാട് 20
പിലിക്കോട് 2
വലിയപറമ്പ 11
പടന്ന3
പൈവളിഗെ 5
കിനാനൂര്‍ കരിന്തളം 7
മൊഗ്രാല്‍പുത്തൂര്‍ 4
പുത്തിഗെ 2
കാറഡുക്ക 1
കോടോംബേളൂര്‍ 3
മഞ്ചേശ്വരം 4
കുറ്റിക്കോല്‍ 2
ബേഡഡുക്ക 10
പനത്തടി 1
കള്ളാര്‍1
ദേലംപാടി2
ബദിയഡുക്ക2
മുളിയാര്‍2

ഇന്ന് കോവിഡ് നെഗറ്റീവായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

കാഞ്ഞങ്ങാട് 32
പുല്ലൂര്‍പെരിയ1
ഉദുമ10
അജാനൂര്‍21
കാറഡുക്ക1
ദേലംപാടി3
മുളിയാര്‍10
നീലേശ്വരം16
കുമ്പള3
മംഗല്‍പാടി16
മഞ്ചേശ്വരം6
കിനാനൂര്‍ കരിന്തളം21
മധൂര്‍2
കാസര്‍കോട്16
ചെമ്മനാട്3
കള്ളാര്‍3
കയ്യൂര്‍ ചീമേനി2
മടിക്കൈ5
പള്ളിക്കര5
പിലിക്കോട്5
ബദിയഡുക്ക7
പടന്ന3
ചെറുവത്തൂര്‍3
തൃക്കരിപ്പൂര്‍3
കോടോംബേളൂര്‍2
ബേബഡുക്ക2
പുത്തിഗെ2
മൊഗ്രാല്‍പുത്തൂര്‍1
ഈസ്റ്റ് എളേരി1
ചെങ്കള1
ബളാല്‍4

RANDOM NEWS

ജില്ലയിലെ അഞ്ച് അതിര്‍ത്തിറോഡുകളില്‍ ആന്റിജന്‍ടെസ്റ്റ് സൗകര്യം ഒരുക്കും

കാസര്‍കോട് : കര്‍ണാടകയില്‍ നിന്ന് കാസര്‍കോട് ജില്ലയിലേക്ക് കടക്കുന്നതിനുള്ള 17 അതിര്‍ത്തി റോഡുകളിലെ അഞ്ച് അതിര്‍ത്തികളില്‍ ചെക്‌പോസ്റ്റ് സംവിധാനം സജ്ജീകരിച്ച് …