Saturday , October 31 2020
Breaking News

ജില്ലയില്‍ 300 പേര്‍ക്ക് കൂടി കോവിഡ് : 283 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ ; 167 പേര്‍ക്ക് രോഗമുക്തി: ചികിത്സയിലുള്ളവരുടെ എണ്ണം 1906

കാസര്‍കോട് : വ്യാഴാഴ്ച (സെപ്റ്റംബര്‍ 24) ജില്ലയില്‍ 300 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 283 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 8 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ 9 പേര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 167 പേര്‍ക്കാണ് ഇന്ന് കോവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 3966 പേര്‍

വീടുകളില്‍ 3046 പേരും സ്ഥാപനങ്ങളില്‍ 920 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 3966 പേരാണ്. പുതിയതായി 245 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1265 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 317 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 245 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 139 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 324 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

9147 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 682 പേര്‍ വിദേശത്ത് നിന്നെത്തിയവരും 513 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 7952 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം സ്ഥിരീകരിച്ചത്. 7171 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 70 ആയി. നിലവില്‍ 1906 പേരാണ് ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 903 പേര്‍ വീടുകളില്‍ ചികിത്സയില്‍ കഴിയുന്നു.

ഇന്ന് കോവിഡ് പോസറ്റീവായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുളള കണക്ക്

കോടോംബേളൂര്‍ 3
കുറ്റിക്കോല്‍ 2
അജാനൂര്‍ 61
കാഞ്ഞങ്ങാട് 39
മടിക്കൈ 4
പളളിക്കര 10
പുല്ലൂര്‍പെരിയ 8
ബേഡഡുക്ക 2
കയ്യുര്‍ ചീമേനി 6
പിലിക്കോട് 5
മഞ്ചേശ്വരം7
വെസ്റ്റ് എളേരി 7
മംഗല്‍പാടി 9
എന്‍മകജെ 2
മധൂര്‍ 12
ഉദുമ 2
ചെമ്മനാട് 16
പടന്ന4
ബദിയഡുക്ക 5
നീലേശ്വരം17
പനത്തടി1
ചെറുവത്തൂര്‍15
വലിയപ്പറമ്പ6
ചെങ്കള6
കാസര്‍കോട്18
മൊഗ്രാല്‍പുത്തൂര്‍ 3
തൃക്കരിപ്പൂര്‍ 1
കിനാനൂര്‍ കരിന്തളം8
മുളിയാര്‍ 5
ബളാല്‍ 1
കുമ്പള 14
പൈവളിഗെ 1

ഇന്ന് കോവിഡ് നെഗറ്റീവായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുളള കണക്ക്

മധൂര്‍ 13
മംഗല്‍പാടി 13
പുല്ലൂര്‍ പെരിയ 4
പുത്തിഗെ 4
കാറഡുക്ക 1
വോര്‍തക്കാടി 1
കിനാനൂര്‍ കരിന്തളം 10
മഞ്ചേശ്വരം 7
ഉദുമ 13
പളളിക്കര 10
ചെങ്കള 7
അജാനൂര്‍ 11
തൃക്കരിപ്പൂര്‍ 1
കുമ്പള 3
കാസര്‍കോട് 7
കാഞ്ഞങ്ങാട് 17
പിലിക്കോട് 4
ചെറുവത്തൂര്‍ 3
ഈസ്റ്റ് എളേരി 3
നീലേശ്വരം 4
മുളിയാര്‍ 3
ബദിയഡുക്ക 5
ചെമ്മനാട് 10
മീഞ്ച 1
കോടോം ബേളൂര്‍ 1
പടന്ന 1
പൈവളിഗെ 1
ബേഡഡുക്ക 4
മൊഗ്രാല്‍പുത്തൂര്‍ 3
കുറ്റിക്കോല്‍ 1
ബളാല്‍ 1

RANDOM NEWS

ജില്ലയിലെ അഞ്ച് അതിര്‍ത്തിറോഡുകളില്‍ ആന്റിജന്‍ടെസ്റ്റ് സൗകര്യം ഒരുക്കും

കാസര്‍കോട് : കര്‍ണാടകയില്‍ നിന്ന് കാസര്‍കോട് ജില്ലയിലേക്ക് കടക്കുന്നതിനുള്ള 17 അതിര്‍ത്തി റോഡുകളിലെ അഞ്ച് അതിര്‍ത്തികളില്‍ ചെക്‌പോസ്റ്റ് സംവിധാനം സജ്ജീകരിച്ച് …