Tuesday , April 7 2020
Breaking News

ജില്ലയില്‍ 82690 കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്‍കി

കാഞ്ഞങ്ങാട്: പള്‍സ് പോളിയോ നിര്‍മാര്‍ജനത്തിന്റെ ഭാഗമായി ജില്ലയില്‍ അഞ്ചുവയസ്സിനു താഴെയുള്ള 82690 കുട്ടികള്‍ക്ക് തുള്ളി മരുന്ന് നല്‍കി. 1,17,183 കുട്ടികള്‍ അഞ്ചുവയസ്സിനു താഴെയായി ജില്ലയിലുണ്ട്. ബാക്കിയുള്ള കുട്ടികള്‍ക്ക് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ആരോഗ്യവകുപ്പ് ജീവനക്കാര്‍ വീടുകളിലെത്തി തുള്ളിമരുന്ന് നല്‍കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.പി.ദിനേശ്കുമാര്‍ അറിയിച്ചു. ജില്ലയിലെ അങ്കണവാടികള്‍ ഉള്‍പ്പെടെ 1233 കേന്ദ്രങ്ങളിലായാണ് തുള്ളിമരുന്ന് നല്‍കിയത്. ജില്ലാതല ഉദ്ഘാടനം കയ്യൂര്‍ കുടുംബാരോഗ്യകേന്ദ്രത്തില്‍ എം.രാജഗോപാലന്‍ എം.എല്‍.എ. നിര്‍വഹിച്ചു. കയ്യൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ശകുന്തള അധ്യക്ഷയായിരുന്നു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി.ഗംഗാധര വാര്യര്‍, വികസനകാര്യ ചെയര്‍പേഴ്സണ്‍ എം.വി.ഗീത, ക്ഷേമകാര്യ ചെയര്‍മാന്‍ കയനി കുഞ്ഞിക്കണ്ണന്‍, ആരോഗ്യ-വിദ്യാഭ്യാസ പേഴ്സണ്‍ കെ.പി.രജനി, ദിലീപ് തങ്കച്ചന്‍, ടി.പി.മോഹനന്‍, ഡി.എം.ഒ. ഡോ. എ.പി.ദിനേശ്കുമാര്‍, ജില്ലാ ആര്‍.സി.എച്ച്. ഓഫീസര്‍ ഡോ. മുരളിധര നെല്ലൂരായ, ജില്ലാ പ്രോഗ്രാം
മാനേജര്‍ ഡോ. രാമന്‍ സ്വാതിവാമന്‍, ഡോ. പി.എസ്.ശ്രീദേവി, മാസ്മീഡിയ ഓഫീസര്‍ എസ്.സയന ബിനോയ് ജോണ്‍ എന്നിവര്‍ സംസാരിച്ചു.

RANDOM NEWS

കയറ്റിറക്ക് തൊഴിലാളികളെ പോലീസ് വീണ്ടും തടഞ്ഞു; റേഷന്‍ മൊത്തവിതരണം നിലച്ചു

വിദ്യാനഗര്‍ : റേഷന്‍ മൊത്തവിതരണ കേന്ദ്രത്തില്‍ കയറ്റിറക്ക് ജോലിക്ക് പോവുകയായിരുന്ന തൊഴിലാളികളെ പോലീസ് തടഞ്ഞ് തിരിച്ചയച്ചതിനെ തുടര്‍ന്ന് വിതരണം നിലച്ചു. …