Monday , March 30 2020
Breaking News

ജില്ലയുടെ കായിക വികസന പദ്ധതി രൂപരേഖ സമര്‍പ്പിച്ചു

കാസര്‍കോട് : ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ ഒരുക്കമെന്ന സമഗ്ര കായിക വികസന സ്വപ്‌ന പദ്ധതി രൂപരേഖ മന്ത്രി ഇ പി ജയരാജന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പി ഹബീബ് റഹ്മാന്‍ കൈമാറി. ജില്ലയിലെ കായിക മേഖല നേരിടുന്ന അടിസ്ഥാന പ്രശ്‌നങ്ങള്‍ നിലവിലെ സ്ഥിതി വിവരം, കായിക വികസന നയം, നിര്‍ദേശങ്ങളുടെ രൂപരേഖ, സംയോജന സാധ്യതകള്‍, വാര്‍ഡ്, പഞ്ചായത്ത/നഗരസഭ, ജില്ലാതല പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയുള്‍പ്പെട്ടതാണ് പദ്ധതി രൂപരേഖ. ഇന്ത്യന്‍ നാവിക സേനയുടെ സഹകരണത്തോടെ വലിയപറമ്പും നീലേശ്വരത്തും തുഴച്ചില്‍ പരിശീലന കേന്ദ്രങ്ങള്‍ ആരംഭഇക്കുക, വലിയപറമ്പ് ഇടയിലക്കാട്,ചെമ്മനാട് പുഴയോരം വാട്ടര്‍ സ്‌പോര്‍ട്‌സ് കോംപ്ലെക്‌സിനായുള്ള പ്രാരംഭ നടപടികള്‍ ആരംഭിക്കുക, ജില്ലയില്‍ ഉചിതമായ ഇടത്ത് ഒരു അക്ക്വാട്ടിക് കോംപ്ലക്‌സ്‌നുള്ള പ്രാഥമിക സര്‍വ്വേ ആരംഭിക്കുക, കോട്ടഞ്ചേരിറാണിപുരം ഹൈ ആള്‍ട്ടിറ്റിയൂഡ് ട്രെയിനിങ് സെന്റര്‍ സാധ്യത റിപ്പോര്‍ട്ട് തയാറാക്കുക, ജില്ലയില്‍ അനുയോജ്യമായിടത്തു ഒരു ആധുനിക സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് സാധ്യമാക്കാനുള്ള പ്രാഥമിക പഠന റിപ്പോര്‍ട് തയാറാക്കുക, നിലവിലുള്ള സ്‌പോര്‍ട്‌സ് അക്കാദമി ആധുനിക രീതിയിലുള്ള സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് ആക്കി മാറ്റിയെടുക്കുക, ആവശ്യമായ കായികോപകരണങ്ങളും പരിശീലകരും ധനവിനിയോഗ മാര്‍ഗങ്ങളും സമയബന്ധിതമായി സജ്ജമാക്കുക, ഒരു ഫുട്‌ബോള്‍ അക്കാദമി ജില്ലയില്‍ പ്രവര്‍ത്തനം ആരംഭിക്കുക തുടങ്ങിയ ജില്ലയുടെ കായിക മേഖലയെ മുഖഛായ തന്നെ മാറ്റുന്ന പദ്ധതികളും നിര്‍ദേശങ്ങളുമാണ് വികസന രൂപരേഖയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

RANDOM NEWS

കോവിഡ് 19 പ്രതിരോധം: ഇന്ത്യയില്‍ 49 ദിവസത്തെ ലോക്ക്ഡൗണ്‍ വേണ്ടിവരുമെന്ന് പഠനം

ന്യൂഡല്‍ഹി: കോവിഡ് 19നെ പൂര്‍ണമായി പ്രതിരോധിക്കുന്നതിന് ഇന്ത്യയില്‍ 49 ദിവസത്തെ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് പഠനം. ഇന്ത്യന്‍ ജനതയുടെ പ്രായം …