Monday , July 22 2019
Breaking News
Quis

ജില്ലാതല ക്വിസ്സ് : കയ്യൂര്‍ സ്‌കൂള്‍ ഒന്നാം സ്ഥാനം

കാഞ്ഞങ്ങാട്: വായനാ വാരാചരണത്തിന്റെ ഭാഗമായി കാന്‍ഫെഡ് സോഷ്യല്‍ ഫോറം കാഞ്ഞങ്ങാട് ജെസീസുമായി സഹകരിച്ച് ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാ തലത്തില്‍ ക്വിസ്സ് മത്സരം സംഘടിപ്പിച്ചു.
ജെസീസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ ഇ.പി അധ്യക്ഷത വഹിച്ചു. സോണ്‍ പ്രസിഡന്റ് ജയ്‌സന്‍ തോമസ് ഉദ്ഘാടനം ചെയ്തു.
കാന്‍ഫെഡ് ചെയര്‍മാന്‍ കൂക്കാനം റഹ്മാന്‍ വായനാദിന സന്ദേശം നല്‍കി.
സെക്രട്ടറി ഷാഫി ചൂരിപ്പള്ളം, രതീഷ് അമ്പലത്തറ, ടി തമ്പാന്‍, മധുസൂദനന്‍ എന്നിവര്‍ സംസാരിച്ചു.
ക്വിസ്സ് മത്സരത്തില്‍ കയ്യൂര്‍ ഗവ.ഹൈസ്‌കൂള്‍, ചായ്യോത്ത് ഗവ. ഹൈസ്‌ക്കൂള്‍, കക്കാട് ഹൈസ്‌കൂളുകള്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
പങ്കെടുത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും, വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും നല്‍കി.
വിവിധ സ്‌കൂളുകളില്‍ നിന്നായി അമ്പതോളം കുട്ടികള്‍ പങ്കെടുത്തു.

RANDOM NEWS

Rain

ജില്ലയില്‍ രണ്ടുദിവസമായി ലഭിച്ചത് കനത്ത മഴ

കാസര്‍കോട് : സമീപകാലത്തൊന്നും ലഭിക്കാത്ത തോതിലുള്ള കനത്ത മഴയാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കാസര്‍കോട് ജില്ലയില്‍ ലഭിച്ചത്. മഴ കുറഞ്ഞെങ്കിലും …