Wednesday , June 3 2020
Breaking News

ജില്ലാ ആരോഗ്യ വകുപ്പിന്റെ വീഡിയോ ‘കവചം’ പുറത്തിറക്കി

കാസര്‍കോട് : മാസ്‌ക് ഉപയോഗം കര്‍ശനമാക്കിയതോടെ ശാസ്ത്രീയവും ശരിയായ രീതിയിലുമുള്ള മാസ്‌ക്കിന്റെ ഉപയോഗത്തെക്കുറിച്ച് ജനങ്ങളില്‍ അവബോധം വളര്‍ത്താന്‍ ജില്ലാ ആരോഗ്യ വകുപ്പ് ലഘു വീഡിയോ ”കവചം” പുറത്തിറക്കി.ജില്ലാ ആശുപത്രിയിലെ ആര്‍ എം ഓ ഡോ .റിജിത് കൃഷ്ണന്റെ ആശയത്തില്‍ നിര്‍മിച്ച വീഡോയോയുടെ അണിയറപ്രവര്‍ത്തകര്‍ പി വി മഹേഷ്‌കുമാര്‍, എ ശ്രീകുമാര്‍ ,ജയപ്രകാശ് എ കെ ,സയന എസ് , നവ്യ നിക്കോളവാസ് ,കമല്‍ കെ ജോസ് തുടങ്ങിയ ആരോഗ്യപ്രവര്‍ത്തകരാണ് . ക്യാമറാമാന്‍ ശ്രീജിത്ത് കരിവെള്ളൂര്‍ . ജില്ലാ ആരോഗ്യ കേരളം പ്രോഗ്രാം മാനേജര്‍ ഡോക്ടര്‍ രാമന്‍ സ്വാതി വാമന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ എ വി. രാംദാസ് എന്നിവര്‍ വീഡിയോ പ്രകാശനം ചെയ്തു .

RANDOM NEWS

വെസ്റ്റ് എളേരി പഞ്ചായത്തില്‍ ജനകീയ ഹോട്ടല്‍ ആരംഭിച്ചു

കാഞ്ഞങ്ങാട് : വിശപ്പ് രഹിത കേരളം പദ്ധതിയില്‍ 20 രൂപയ്ക്ക് ഉച്ച ഭക്ഷണം ലഭിക്കുന്ന ജനകീയ ഹോട്ടല്‍ വെസ്റ്റ് എളേരി …