Thursday , October 29 2020
Breaking News

ജില്ലാ ജയിലിനു വേണ്ടി മയിലാട്ടിയില്‍ കണ്ടെത്തിയ സ്ഥലം അനുയോജ്യമെന്ന് വിദഗ്ധ സംഘം

പൊയിനാച്ചി : അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടുന്ന കാഞ്ഞങ്ങാട്ടെ ജില്ലാ ജയില്‍ മാറ്റി സ്ഥാപിക്കാന്‍ ദേശീയപാതയോരത്തെ മയിലാട്ടിയില്‍ കണ്ടെത്തിയ സംഥലം അനുയോജ്യമെന്ന് ജയില്‍ അധികൃതരുടെ വിലയിരുത്തല്‍. ജയില്‍ ഡി ഐ ജി എം കെ വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പൊയിനാച്ചി മയിലാട്ടിക്കടുത്തെ വ്യവസായ വകുപ്പിന്റെ സ്ഥലം സന്ദര്‍ശിച്ചു.

സ്ഥലത്തെ സംബന്ധിച്ചുള്ള പരിശോധനാ റിപ്പോര്‍ട്ട് ഡി ഐ ജി എം കെ വിനോദ്കുമാര്‍ ജയില്‍ ഡിജിപിക്കു കൈമാറും. കെ കുഞ്ഞിരാമന്‍ എം എല്‍ എ, ജില്ലാ ജയില്‍ സൂപ്രണ്ട് കെ വേണു, അസി. സൂപ്രണ്ട് പി ഗോപാലകൃഷ്ണന്‍, കാസര്‍കോട് സ്‌പെഷ്യല്‍ ജയില്‍ സൂപ്രണ്ട് ഗെ ഗിരീഷ്‌കുമാര്‍, ചീമേനി ജോ.സൂപ്രണ്ട് വി ജയകുമാര്‍ എന്നിവരും ഡി ഐ ജിക്കൊപ്പമുണ്ടായിരുന്നു.

ദേശീയപാതയില്‍ പൊയിനാച്ചിക്കും മയിലാട്ടിക്കുമിടയിലുള്ള സ്ഥലമാണ് ജില്ലാ ജയിലിനായി കണ്ടെത്തിയത്..വ്യവസായ വകുപ്പിന്റെ കീഴില്‍ ഇവിടെയുള്ള 24 ഏക്കറില്‍ ഇപ്പോള്‍ സ്പിന്നിങ് മില്‍ പ്രവര്‍ത്തിക്കുന്നു. ഇതേ വളവ്വിലാണ് ജയിലിനു സ്ഥലം കണ്ടെത്തിയത്. 16 ഏക്കല്‍ സ്ഥലം കിട്ടുമെന്ന പ്രതീക്ഷയിലാണ് ജയില്‍ അധികൃതര്‍ സ്ഥലം കണ്ടെത്തുന്നതിനും മറ്റുമായി ജില്ലാ ജയിലിലെ അസി. സൂപ്രണ്ട് പി ഗോപാലകൃഷ്ണന്‍ നായരെയാണ് നോഡല്‍ ഓഫീസറായി ചുമതലപ്പെടുത്തിയത്.

വ്യവസായ വകുപ്പില്‍ നിന്നും സ്ഥലം കൈമാറി കിട്ടിയാല്‍ 300 പേര്‍ക്ക് താമസിക്കാന്‍ സൗകര്യമുള്ള ജയിലാണ് ഉയരുക. തടവ് പുള്ളികള്‍ക്കുള്ള സെല്ലുകള്‍, ജയില്‍ അടുക്കള, ഭക്ഷണമുറി, ഉദ്യോഗസ്ഥര്‍ക്കുള്ള ക്വാര്‍ട്ടേഴ്‌സ് തുടങ്ങിയ സൗകര്യങ്ങള്‍ ഇവിടെ ഉണ്ടാകും. ഇതിന് പുറമെ ജയില്‍ ചപ്പാത്തി, ബിരിയാണി തുടങ്ങിയ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതിനുള്ള കൗണ്ടറും ഉണ്ടാക്കും. നിരപ്പായ സ്ഥലമായതിനാല്‍ കൃഷിയും തൊഴില്‍ പരിശീലനവും നടത്തും.

RANDOM NEWS

യുവതിയെ വീട്ടില്‍ കയറി പീഡിപ്പിച്ച കേസിലെ പ്രതിയായ യുവാവ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

കാസര്‍കോട് : രണ്ടു മക്കളുടെ മാതാവായ യുവതിയെ വീട്ടില്‍ കയറി പീഡിപ്പിച്ച കേസിലെ പ്രതിയായ യുവാവ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ …