Tuesday , August 20 2019
Breaking News
GCC

ജിസിസി ഉച്ചകോടിക്ക് സൗദിയില്‍ തുടക്കം; ഖത്തര്‍ പങ്കെടുക്കുന്നു

റിയാദ്: സൗദി തലസ്ഥാന നഗരിയായ റിയാദില്‍ 39ാമത് ജി.സി.സി ഉച്ചകോടിക്ക് തുടക്കമായി. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഉച്ചകോടി ഉദ്ഘാടനം ചെയ്തു.

ഉച്ചകോടിയില്‍ പങ്കെടുക്കാനുള്ള നേതാക്കള്‍ ഉച്ചക്കുശേഷമാണ് റിയാദില്‍ എത്തിയത്.ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയെ റിയാദ് കിംഗ് സല്‍മാന്‍ എയര്‍ബേസ് വിമാനത്താവളത്തില്‍ സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ് സ്വീകരിച്ചു.

ഖത്തര്‍ ആഭ്യന്തര മന്ത്രി സുല്‍ത്താന്‍ അല്‍ മുറൈഖി, യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം, സുല്‍ത്താനേറ്റ് ഓഫ് ഒമാന്‍ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിന്‍ മുഹമ്മദ് അല്‍ സൈദ്, കുവൈത്ത് അമീര്‍ ഷേഖ് സബ അല്‍ അഹമ്മദ് അല്‍ ജാഫിര്‍ അല്‍ സബാഹ് തുടങ്ങിയവരേയും ഇവരെ അനുഗമിച്ചെത്തിയ സംഘത്തേയും സല്‍മാന്‍ രാജാവ് സ്വീകരിച്ചു.

അംഗരാജ്യങ്ങള്‍ തമ്മിലുള്ള ഐക്യം, രാജ്യപുരോഗതി, സുരക്ഷിതത്വം, എന്നിവ ലക്ഷ്യമാക്കിയാണ് ജി.സി.സി കൗണ്‍സില്‍ നിലകൊള്ളുന്നതെന്നും അംഗരാജ്യങ്ങള്‍ തമ്മില്‍ പരസ്പര വിശ്വാസവും കെട്ടുറപ്പും നിലനിര്‍ത്തേണ്ട ആവശ്യകതയെ കുറിച്ചും ഉദ്ഘാടന പ്രസംഗത്തില്‍ സല്‍മാന്‍ രാജാവ് ഊന്നിപറയുകയുണ്ടായി.

വിവിധ ഭീഷണികളും വെല്ലുവിളികളും നേരിടുന്നുണ്ട് ഗള്‍ഫ് മേഖല ഇന്ന്. തീവ്രഭീകരവാദ ഭീഷണിയുമുണ്ട്. ഇറാന്‍ ഗള്‍ഫ് മേഖലയെ തകര്‍ക്കാന്‍ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുകയാണ്. ഈ സാഹചരൃത്തില്‍ അംഗരാജ്യങ്ങള്‍ പരസ്പരം സഹകരണം ദൃഢപ്പെടുത്തേണ്ടതുണ്ടെന്നും ഉച്ചകോടി ഉദ്ഘാടനം ചെയ്തുകൊണ്ട് സല്‍മാന്‍ രാജാവ് പറഞ്ഞു.

RANDOM NEWS

Satelite

പാകിസ്താനില്‍നിന്ന് സാറ്റലൈറ്റ് ഫോണ്‍വിളി; എന്‍.ഐ.എ. അന്വേഷണം തുടങ്ങി

മംഗളൂരു: കര്‍ണാടകയിലേക്ക് പാകിസ്താനില്‍നിന്ന് സാറ്റലൈറ്റ് ഫോണ്‍വിളിവന്നു എന്ന സൂചനയില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) അന്വേഷണം ആരംഭിച്ചു.ബെല്‍ത്തങ്ങാടി, ചിക്മഗളൂരു എന്നിവിടങ്ങളിലേക്കാണ് …