Wednesday , August 5 2020
Breaking News

ജീവന്‍ രക്ഷാ മരുന്ന് എത്തിച്ച് നല്‍കി ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം കേരള

തിരുവനന്തപുരം : ബാംഗ്ലൂരില്‍ ചികിത്സയില്‍ കഴിയുന്ന രോഗിക്ക് അടിയന്തിരമായി നല്‍കേണ്ട മരുന്ന് കര്‍ണാടകയില്‍ എവിടെയും ലഭ്യമല്ലാതിരുന്ന സാഹചര്യത്തില്‍ ആ മരുന്ന് കേരളത്തില്‍ നിന്നും ബാംഗ്ലൂരില്‍ എത്തിച്ച് നല്‍കാമോ എന്ന് അഭ്യര്‍ത്ഥനയുമായി തിരുവനന്തപുരത്തേ ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം സംസ്ഥാന വൈസ് പ്രസിഡന്റ് ശാന്തകുമാറിനെ ബന്ധപ്പെടുകയുണ്ടായി. വിവരം ലഭിച്ച ഉടന്‍ തന്നെ ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം ആക്ഷന്‍ഫോഴ്‌സ് ഗ്രൂപ്പിന്റെ ശ്രദ്ധയില്‍ പ്പെടുത്തി. തുടര്‍ന്ന് സി പി ടി സ്റ്റേറ്റ് സെക്രട്ടറി വിനോദ് അണിമംഗലത് ഈ വിഷയത്തില്‍ ഉടനടി ഇടപെട്ട് വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും മരുന്ന് വാങ്ങി ബാംഗ്ലൂരിലേക്ക് പോകാന്‍ പെര്‍മിഷന്‍ ലഭിച്ച വാഹനത്തില്‍ മരുന്ന് കൊടുത്തു വിടുകയും, ഇന്ന് രാവിലെ (14042020) രോഗിയുടെ ബന്ധുക്കള്‍ മരുന്ന് കൈപ്പറ്റുകയും, നന്ദി അറിയിക്കുകയും ചെയ്തു.
ഈ സേവന പ്രവര്‍ത്തനത്തില്‍ ഞങ്ങളോടൊപ്പം സഹകരിച്ച എല്ലാവര്‍ക്കും സംഘടന യുടെ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.

RANDOM NEWS

കോവിഡ് വ്യാപനം തടയുന്നതില്‍ അലംഭാവമുണ്ടായെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം തടയുന്നതില്‍ അലംഭാവമുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അലംഭാവവും വിട്ടുവീഴ്ചയുമാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമെന്നും …