Wednesday , December 2 2020
Breaking News

ജുവലറി നിക്ഷേപത്തട്ടിപ്പ് : മുഖ്യപ്രതികളുടെ അറസ്റ്റ് ഉടനുണ്ടായേക്കുമെന്ന് സൂചന

കാസര്‍കോട് : ഫാഷന്‍ ഗോള്‍ഡ് ജുവലറി നിക്ഷേപ തട്ടിപ്പ് കേസില്‍ മുഖ്യപ്രതികളുടെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കുമെന്ന് സൂചന. ഇതിന്റെ മുന്നോടിയായി ജുവലറി ജീവനക്കാരേയും ഡയരക്ടര്‍മാരെയും ചോദ്യം ചെയ്യുന്ന നടപടി പ്രത്യേക അന്വേഷണ സംഘം വേഗത്തിലാക്കി. കമ്പനി മാനേജിംഗ് ഡയരക്ടറും മുസ്ലിംലീഗ് ജില്ലാ പ്രവര്‍ത്തക സമിതി അംഗവുമായ ടി കെ പൂക്കോയ തങ്ങളാണ് മുഖ്യപ്രതികളില്‍ ഒരാള്‍. ഇദ്ദേഹത്തില്‍ നിന്ന് കഴിഞ്ഞ ദിവസം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വിശദമായ മൊഴിയെടുത്തിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്ന നിലയിലാണ് ഡയരക്ടര്‍മാരേയും ജീവനക്കാരേയും ചോദ്യ.ം തചെയ്തത്. ഇടപാടുമായി ബന്ധപ്പെട്ട നിരവധി രേഖകളും അന്വേഷണ സംഘത്തില്‍ കസ്റ്റഡിയിലുണ്ട്. രേഖകളില്‍ പലതും കമ്പനി നിയമത്തിന് വിരുദ്ധമായവയാണെന്നാണ് സൂചന.
.

RANDOM NEWS

പോലീസിന് നേരേ കയ്യേറ്റം: സിഐ അടക്കം 3 പേര്‍ക്ക് പരുക്ക്

മേല്‍പറമ്പ് : മേല്‍പറമ്പ് ടൗണില്‍ പോലീസിന് നേരേ കയ്യേറ്റം. സിഐ അടക്കം 3 പേര്‍ക്ക് പരുക്ക്. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ …