Saturday , October 31 2020
Breaking News

ജുവലറി നിക്ഷേപത്തട്ടിപ്പ് : ഖമറുദ്ദിനെതിരെ ചന്തേര പോലീസ് നാല് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു

ചെറുവത്തൂര്‍ : ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് എം സി ഖമറുദ്ദിന്‍ എം എല്‍ എക്കും ടി കെ പൂക്കോയ തങ്ങള്‍ക്കുമെതിരെ ചന്തേര പോലീസ് നാലു കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. ഇതില്‍ രണ്ട് പരാതികളില്‍ ഫാഷന്‍ ഗോള്‍ഡ് മാനേജര്‍ ഹിഷാമിനെതിരെയും കേസെടുത്തിട്ടുണ്ട്. പൂക്കോയ തങ്ങളുടെ മകനാണ് ഹിഷാം. ഇതോടെ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് ചന്തേര പോലീസ് രജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടെ എണ്ണം 45 ആയി. കാസര്‍കോട്ട് പന്ത്രണ്ടും പയ്യന്നൂരില്‍ ഏഴും കേസുകളുണ്ട്. ഇതോടെ മൊത്തം 64 കേസുകളാണുള്ളത്. ഹിഷാമിന്റെ പേരിലുള്ള എന്‍ എച്ച് ഗോള്‍ഡിന്റെ മറവില്‍ ലക്ഷങ്ങള്‍ പിരിച്ചെടുത്തതായും ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണം തിരിമറി നടത്തിയതായും പരാതിയില്‍ പറയുന്നു. തൃക്കരിപ്പൂര്‍, വലിയപറമ്പ്, പടന്ന, പയ്യന്നൂര്‍ സ്വദേശികളില്‍ നിന്നായി 88,55000 രൂപ നിക്ഷേപമായി വാങ്ങി വഞ്ചിച്ചെന്നാണ് പുതിയ പരാതികളില്‍ പറയുന്നത്.

RANDOM NEWS

ജില്ലയിലെ അഞ്ച് അതിര്‍ത്തിറോഡുകളില്‍ ആന്റിജന്‍ടെസ്റ്റ് സൗകര്യം ഒരുക്കും

കാസര്‍കോട് : കര്‍ണാടകയില്‍ നിന്ന് കാസര്‍കോട് ജില്ലയിലേക്ക് കടക്കുന്നതിനുള്ള 17 അതിര്‍ത്തി റോഡുകളിലെ അഞ്ച് അതിര്‍ത്തികളില്‍ ചെക്‌പോസ്റ്റ് സംവിധാനം സജ്ജീകരിച്ച് …