Thursday , September 24 2020
Breaking News

ജോലിക്കിടെ കുഴഞ്ഞുവീണ് നഗരസഭാ ജീവനക്കാരന്‍ മരിച്ചു

കാഞ്ഞങ്ങാട് : ജോലിക്കിടെ കുഴഞ്ഞുവീണ നഗരസഭാ ജീവനക്കാരനെ അഗ്നിരക്ഷാസേന ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാഞ്ഞങ്ങാട് നഗരസഭയിലെ ശുചീകരണ തൊഴിലാളിയായ ഞാണിക്കടവ് ഒഴിഞ്ഞ വളപ്പിലെ എം ഷെഫീഖ് (42) ആണ് മരിച്ചത്. ഞായറാഴ്ച കാഞ്ഞങ്ങാട് ടൗണ്‍ ഹാളിന് സമീപത്താണ് സംഭവം. ശുചീകരണ ജോലിയില്‍ ഏര്‍പ്പെടുന്നതിനിടെ ഷെഫീഖ് കുഴഞ്ഞു വീഴുകയായിരുന്നു. വിവരമറിഞ്ഞ് അഗ്നിശനമ സേനയെത്തി പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് മരണം സംഭവിക്കുകയായിരുന്നു.

ഭാര്യ : സബാന. മക്കള്‍ : ഫാത്തിമത്ത് ഷെരീഫ, ഫാത്തിമത്ത് സബീറ, ഫാത്തിമത്ത് ഷാഹിന. സഹോദരങ്ങള്‍ : സീനത്ത് നസീമ, മുഹമ്മദലി, അഷ്‌റഫ് അലി, ആരിഫ.

RANDOM NEWS

സംസ്ഥാനത്ത് 5376 പേര്‍ക്ക് കൂടി കോവിഡ്: ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധന

തിരുവനന്തപുരം : സംസ്ഥാനത്ത് ബുധനാഴ്ച 5376 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം 852, എറണാകുളം …