Thursday , October 29 2020
Breaking News

ജോസ് കെ. മാണിയുടെ എല്‍.ഡി.എഫ്. പ്രവേശനത്തിന് കേന്ദ്ര നേതൃത്വത്തിന്റെ അനുമതി

തിരുവനന്തപുരം: ജോസ് കെ. മാണിയുടെ എല്‍.ഡി.എഫ്. പ്രവേശനവുമായി ബന്ധപ്പെട്ട് കേന്ദ്ര നേതൃത്വം അനുമതി നല്‍കി. കഴിഞ്ഞ ദിവസം ചേര്‍ന്ന അവൈലബിള്‍ പോളിറ്റ് ബ്യൂറോ ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. എല്‍.ഡി.എഫിനെ കേരളത്തില്‍ ശക്തിപ്പെടുത്തുന്നതിനായുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍
ജോസ് കെ. മാണി വിഭാഗം മുന്നണിയിലേക്ക്‌വരുന്നത് അംഗീകരിക്കാമെന്നമുള്ള തീരുമാനമാണ് കേന്ദ്ര നേതൃത്വം കൈകൊണ്ടത്.

ഈ തീരുമാനം കേന്ദ്ര നേതൃത്വം സംസ്ഥാന ഘടകത്തെ അറിയിച്ചിട്ടുണ്ട്. മൂന്ന് മാസം മുമ്പുതന്നെ ഈ വിഷയത്തില്‍ കേന്ദ്ര നേതൃത്വം തത്വത്തില്‍ അനുമതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് സംസ്ഥാന നേതൃത്വം ജോസ് കെ. മാണിയുമായി ചര്‍ച്ചകള്‍ നടത്തിയത്. ഇതിനുശേഷമാണ് ജോസ് കെ. മാണി എല്‍.ഡി.എഫിലേക്ക് പോകുന്നതായി പ്രഖ്യാപിച്ചത്.

RANDOM NEWS

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസരംഗം മാറ്റത്തിന്റെ പാതയില്‍: മന്ത്രി ഡോ. കെ ടി ജലീല്‍

കാസര്‍കോട് : വിദ്യാഭ്യാസ മേഖലയില്‍ ശക്തമായ ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും ഉന്നതവിദ്യാഭ്യാസ രംഗം ചരിത്രപരമായ മാറ്റത്തിന്റെ പാതയിലാണെന്നും ഉന്നതവിദ്യാഭ്യാസ വകുപ്പ് …