Wednesday , September 30 2020
Breaking News

ജ്യൂസ് കടയുടെ മറവില്‍ കഞ്ചാവ് വില്‍പ്പന : മഞ്ചേശ്വരം സ്വദേശികളായ 2 പേര്‍ കൊല്ലത്ത് അറസ്റ്റില്‍

കൊല്ലം : കൊല്ലത്ത് ജ്യൂസ് കടയുടെ മറവില്‍ കഞ്ചാവ് വില്‍പ്പന നടത്തുകയായിരുന്ന രണ്ടു മഞ്ചേശ്വരം സ്വദേശികളെ പോലീസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം സ്വദേശികളായ യാക്കൂബ്, അനീഫ് എന്നിവരാണ് അറസ്റ്റിലായത്. യാക്കൂബും അനീഫും കൊല്ലം പള്ളിമുക്കില്‍ ജ്യൂസ് കട നടത്തി വരികയായിരുന്നു. ഇതിന്റ മറവിര്‍ കഞ്ചാവ് വില്‍പ്പന നടക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ എത്തിയ എക്‌സൈസ് സംഘം നാലി കിലോ കഞ്ചാവും 10 ഗ്രാം ഹാഷിഷ് ഓയിലും അടക്കം രണ്ടരലക്ഷം രൂപയുടെ ലഹരി വസ്തുക്കള്‍ പിടികൂടുകയായിരുന്നു. കാറിന്റെ സ്റ്റെപ്പിനി ടയറിനുള്ളില്‍ പ്രത്യേകം സജ്ജീകരിച്ച അറയ്ക്കുള്ളിലാണ് കഞ്ചാവും ഹാഷിഷും സൂക്ഷിച്ചിരുന്നത്. ഒന്നരലക്ഷത്തോളം രൂപയും പിടികൂടിയിട്ടുണ്ട്.

RANDOM NEWS

അന്താരാഷ്ട്ര ടൂറിസം ദിനം: തണല്‍ മരങ്ങള്‍ക്ക് സംരക്ഷണമൊരുക്കി ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബ്

കാഞ്ഞങ്ങാട്: അന്താരാഷ്ട്ര ടൂറിസം ദിനത്തിന്റെ ഭാഗമായി ലോക ടൂറിസം ഭൂപടത്തില്‍ കേരളത്തിന്റെ കയ്യൊപ്പായ ബേക്കല്‍ കോട്ടക്ക് സമീപം നട്ടുപിടിപ്പിച്ച ചെടികള്‍ക്കും …