Thursday , September 24 2020
Breaking News

ജ്വല്ലറി നിക്ഷേപതട്ടിപ്പ് കേസില്‍ പ്രതികള്‍ക്കെതിരായി ശബ്ദിക്കുന്നവരെ നിശബ്ദമാക്കാനുള്ള നീക്കമാണ് മുസ്ലീം ലീഗിന്റെ നേതൃത്വത്തില്‍ നടക്കുന്നത്: അഡ്വ.കെ.ശ്രീകാന്ത്

മഞ്ചേശ്വരം : ജ്വല്ലറി നിക്ഷേപതട്ടിപ്പ് കേസില്‍ പ്രതികള്‍ക്കെതിരായി ശബ്ദിക്കുന്നവരെ നിശബ്ദമാക്കാനുള്ള വലിയ നീക്കമാണ് മുസ്ലീം ലീഗിന്റെ നേതൃത്വത്തില്‍ നടക്കുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത് ആരോപിച്ചു. നിക്ഷേപതട്ടിപ്പുകാരുടെ സ്ഥാപനങ്ങളിലെ ജീവനക്കാരെ ആക്രമിക്കുന്നത് എം സി കമറുദ്ദീന് തട്ടിപ്പുകള്‍ പുറത്തു വരാതിരിക്കാന്‍ വേണ്ടിയാണ്. തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ ഭീഷണിപ്പെടുത്താനും മുസ്ലിംലീഗ് നേരിട്ട് രംഗത്തെത്തിയിരിക്കുകയാണ്.
ഇതിന് കാരണം പോലീസിന്റെ നിഷ്‌ക്രിയത്വമാണ്. പോലീസും സിപിഎമ്മും മുസ്ലീം ലീഗിന്റെ ചട്ടുകമായി മാറിയിരിക്കുകയാണെന്ന് ശ്രീകാന്ത് ആരോപിച്ചു. കമറുദ്ദീന്‍ രാജിവെയ്ക്കമമെന്ന് ആവശ്യപ്പെട്ട് ബിജെപി മഞ്ചേശ്വരം മണ്ഡലം കമ്മറ്റി താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംസാരിക്കുകായിരുന്നു ശ്രീകാന്ത്.

RANDOM NEWS

101 ഭവനസമുച്ചയങ്ങളുടെ നിര്‍മാണം അടുത്തവര്‍ഷത്തോടെ പൂര്‍ത്തിയാക്കും: മുഖ്യമന്ത്രി

ചെമ്മനാട് : അന്തിയുറങ്ങാന്‍ വീടെന്ന സ്വപ്നവുമായി ജീവിക്കുന്ന ഹതഭാഗ്യര്‍ക്ക് ആശ്വാസം നല്‍കുന്ന ലൈഫ് മിഷനിലൂടെ അടുത്തവര്‍ഷം 101 ഭവന സമുച്ചയങ്ങള്‍ …