Monday , March 30 2020
Breaking News

ഞരമ്പ് കടിച്ച് മുറിച്ച് ടൈലില്‍ ഉരച്ച് വലുതാക്കിയെന്ന് ജോളി; മുഖവിലക്ക് എടുക്കാതെ പോലീസ്

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രതി ജോളി ജയിലില്‍ കൈഞരമ്പ് മുറിക്കാന്‍ ഉപയോഗിച്ച വസ്തുവിനെ സംബന്ധിച്ച് അവ്യക്തത തുടരുന്നു. പല്ലുകൊണ്ട് കൈയിലെ ഞരമ്പ് കടിച്ച് മുറിച്ച് ടൈലില്‍ ഉരച്ച് വലുതാക്കിയെന്ന് ജോളി പോലീസിന് നല്‍കിയ മൊഴി. എന്നാല്‍ ഇത് പോലീസ് മുഖവിലയ്ക്ക് എടുത്തിട്ടില്ല. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയാണ് പോലീസ് ജോളിയുടെ മൊഴിയെടുത്തത്. ജയില്‍ അധികൃതര്‍ ജോളിയുടെ സെല്ലില്‍ കൂടുതല്‍ പരിശോധന നടത്തി. എന്നാല്‍ മുറിവുണ്ടാക്കാന്‍ ഉപയോഗിച്ച വസ്തുക്കള്‍ ഒന്നും സെല്ലില്‍ നിന്ന് കണ്ടെത്താനായില്ല. ആത്മഹത്യ പ്രവണത കാണിച്ചിരുന്ന ജോളിയുടെ സുരക്ഷയെ മുന്‍ നിര്‍ത്തി മറ്റ് മൂന്ന് പേര്‍ക്ക് ഒപ്പമാണ് സെല്ലില്‍ ജോളിയെ പാര്‍പ്പിച്ചിരുന്നത്.

കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച ജോളിയെ ഇന്ന രാവിലെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. ജില്ലാ ആശുപത്രിയിലേക്കാണ് ആദ്യം ജോളിയെ എത്തിച്ചത്. അവിടെ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. അവരുടെ ആരോഗ്യ നിലയില്‍ ആശങ്കകളില്ലെന്നാണ് വിവരം.

പുലര്‍ച്ചെയാണ് രക്തം വാര്‍ന്ന നിലയില്‍ ജോളിയെ കണ്ടെത്തിയത്. ജയില്‍ അധികൃതര്‍ തന്നെ അവരെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു..

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

RANDOM NEWS

പായിപ്പാട് ആയിരക്കണക്കിന് അതിഥി തൊഴിലാളികള്‍ തെരുവില്‍; നാട്ടില്‍ പോകണമെന്ന് ആവശ്യം

പായിപ്പാട്: നാട്ടിലേക്ക് മടങ്ങിപ്പോകാന്‍ വാഹനം ആവശ്യപ്പെട്ട് കോട്ടയം ചങ്ങനാശ്ശേരിക്കടുത്ത് പായിപ്പാട്ട് അതിഥി തൊഴിലാളികളുടെ വന്‍പ്രതിഷേധം. പ്രധാനമന്ത്രി പ്രഖ്യാപിച്ച 21 ദിവസത്തെ …