Wednesday , September 30 2020
Breaking News

ഞായറാഴ്ച രോഗബാധ സ്ഥിരീകരിച്ചവരില്‍ മൂന്നുപേര്‍ വിദേശത്തുനിന്ന് എത്തിയവര്‍

തിരുവനന്തപുരം: ഞായറാഴ്ച രോഗം സ്ഥിരീകരിച്ച ഏഴ് പേരില്‍ മൂന്നുപേര്‍ വിദേശത്തുനിന്നെത്തിയവര്‍. തൃശ്ശൂര്‍ ജില്ലയില്‍ രണ്ടുപേരും മലപ്പുറം ജില്ലയില്‍ ഒരാളുമാണ് രോഗബാധ സ്ഥിരീകരിച്ച പ്രവാസികള്‍. ഏഴാം തീയതി അബുദാബിയില്‍നിന്ന് വന്നരാണ് ഇവര്‍

ഇന്നലെ രണ്ട് പ്രവാസികള്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഒരാള്‍ കരിപ്പൂരിലു ഒരാള്‍ കൊച്ചിയിലും വിമാനമിറങ്ങിയവരായിരുന്നു. അടുത്തദിവസങ്ങളിലും അടുത്തിടെ എത്തിയ പ്രവാസികളില്‍ രോഗബാധ സ്ഥിരീകരിക്കാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് പറയുന്നു.

ഇന്ന് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച 135 പേരില്‍ കൂടുതല്‍ പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്നെത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നവരാണെന്നാണ് സൂചന.

വിദേശത്തുനിന്നെത്തുന്നവരെയും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്നവരെയും നിരീക്ഷണ കേന്ദ്രങ്ങളിലേയ്ക്ക് മാറ്റുന്നതിനാല്‍ ഇവരുടെ രോഗബാധ വലിയ ആശങ്കയയുര്‍ത്തുന്നില്ലെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്.

RANDOM NEWS

മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ് സെക്രട്ടറി പി.എം.മനോജിന് കോവിഡ് 19 സ്ഥിരീകരിച്ചു. ഓഫീസ് ജീവനക്കാരന് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് …