Thursday , November 26 2020
Breaking News

ടൂറിസം രംഗത്ത് കേരളം ചരിത്രമെഴുതിയ വര്‍ഷങ്ങളാണ് കടന്നുപോയത്; ടൂറിസം മന്ത്രി

ബേക്കല്‍ : സംസ്ഥാനത്തിന്റെ വിനോദ സഞ്ചാര രംഗത്ത് ചരിത്രമെഴുതിയ വര്‍ഷങ്ങളാണ് കടന്നുപോയതെന്ന് ടൂറിസം വകുപ്പ് മന്ത്രി കടകമ്പള്ളി സുരേന്ദ്രന്‍. സംസ്ഥാനത്തെ 14 ജില്ലകളിലായി പൂര്‍ത്തീകരിച്ച 26 ടൂറിസം പദ്ധതികളുടെ ഉദ്ഘാടന പരിപാടിയില്‍ അധ്യക്ഷ പ്രസംഗം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാറിന്റെ നൂറ് ദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ടൂറിസം വകുപ്പ് വിവിധങ്ങളായ പരിപാടികളാണ് നടത്തി വരുന്നത്. കഴിഞ്ഞ നാല് വര്‍ഷങ്ങള്‍ക്കുള്ളില്‍ വിദേശ, ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തില്‍ വലിയ കുതിച്ചു ചാട്ടമാണ് കേരളത്തില്‍ നടന്നതെന്നും ഓഖിയും നിപ്പയും പ്രളയങ്ങളുമെല്ലാം പ്രതിസന്ധി തീര്‍ത്ത സാഹചര്യങ്ങളിലാണ് ഈ നേട്ടങ്ങളെല്ലാം നാം കൈവരിച്ചതെന്നും മന്ത്രി പറഞ്ഞു. 2018ല്‍ നിന്നും 2019ലേക്കെത്തിയപ്പോള്‍ 10000 കോടി രൂപയുടെ അധിക വരുമാനമാണ് ടൂറിസം രംഗത്ത് നമുക്ക് നേടാനായതെന്നും കേരള വിനോദ സഞ്ചാരത്തിന്റെ ചരിത്രത്തില്‍ ഏറ്റവും വലിയ നേട്ടമുണ്ടാക്കിയ വര്‍ഷം 2019 ആയിരുന്നുവെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു. കോവിഡെന്ന മഹാമാരിയുടെ വെല്ലുവിളി ഇല്ലായിരുന്നുവെങ്കില്‍ ആ വലിയ വളര്‍ച്ച 2020ലും തുടരുവാന്‍ സംസ്ഥാനത്തിന് സാധിക്കുമായിരുന്നു. കഴിഞ്ഞ വര്‍ഷം ടൂറിസം മേഖലയില്‍ നിന്ന് ലഭിച്ച 45000 കോടി രൂപയാണ് കഴിഞ്ഞ വര്‍ഷം എത്തി ചേര്‍ന്നത് മന്ത്രി പറഞ്ഞു.

ഇപ്പോള്‍ പതുക്കെ പതുക്കെ ടൂറിസം മേഖലയില്‍ ഉണര്‍വ്വ് പ്രകടമാവുകയാണ്. കൈകള്‍ കഴുകിയും മാസ്‌ക്ക് ഉപയോഗിച്ചും സാമൂഹിക അകലം പാലിച്ചും വേണം ടൂറിസ്റ്റുകള്‍ വിവിധ കേന്ദ്രങ്ങളില്‍ എത്തേണ്ടതെന്നും എന്റെ ആരോഗ്യം എന്റെ ഉത്തരവാദിത്വമാണെന്ന ബോധ്യം സമൂഹത്തിലെ എല്ലാവര്‍ക്കും എന്നപോലെ ടൂറിസ്റ്റുകള്‍ക്കും ആവശ്യമാണെന്ന് മന്ത്രി ഓര്‍മ്മിപ്പിച്ചു. മികച്ച കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന നമ്മുടെ സംസ്ഥാനത്തേക്ക് രാജ്യത്തിനകത്ത് നിന്നുള്ള ടൂറിസ്റ്റുകള്‍ക്ക് ധൈര്യത്തോടെ എത്തിച്ചേരാനും ആസ്വദിക്കാനും കഴിയണമെന്ന് മന്ത്രി പറഞ്ഞു.

ശക്തമായ ക്യാമ്പയിനിലൂടെ കേരള ടൂറിസം തിരിച്ചുവരും. അതിനായുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. സംസ്ഥാനത്തെ 14 ജില്ലകളിലുമായി 26 പദ്ധതികളാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്നത്. ഇപ്പോഴത്തെ സാഹചര്യങ്ങളില്‍ ആരും നിരാശരാകേണ്ടതില്ലെന്ന സന്ദേശമാണ് ടൂറിസം കേന്ദ്രങ്ങളെ കൂടുതല്‍ സൗകര്യങ്ങളും സൗന്ദര്യവും നല്‍കുന്ന ഈ പദ്ധതികള്‍ നല്‍കുന്നത്. ഈ സമയവും കടന്നു പോവുക തന്നെചെയ്യുമെന്നും എന്നാല്‍ നല്ല കാലത്തെ വരവേല്‍ക്കാന്‍ ഈ സമയം ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്ത് തീര്‍ത്തേ മതിയാകൂവെന്നും അദ്ദേഹം പറഞ്ഞു.

RANDOM NEWS

പടന്നക്കാട്ട് സി പി എം – ബി ജെ പി സംഘര്‍ഷം : രണ്ടു പേര്‍ക്ക് പരിക്ക്

കാഞ്ഞങ്ങാട് : പടന്നക്കാട്ട് സി പി എം-ബി ജെ പി സംഘര്‍ഷം. സി പി എം ഏരിയാകമ്മിറ്റിയംഗം സുകുമാരന്‍, ബി …