Thursday , December 12 2019
Breaking News

ട്വന്റി 20: ധവാന് പകരം സഞ്ജു ടീമില്‍

മുംബൈ: വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ മലയാളിതാരം സഞ്ജു വി. സാംസണ്‍ ഇടം നേടി.

ഓപ്പണര്‍ ശിഖര്‍ ധവാന് പകരമാണ് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ സഞ്ജു വീണ്ടും ടീമില്‍ ഇടം കണ്ടെത്തുന്നത്. മഹാരാഷ്ട്രയ്ക്കെതിരായ സയ്യിദ് മുഷ്താഖ് അലി ട്രോഫിയ്ക്കിടെ പരിക്കേറ്റതിനെ തുടര്‍ന്നാണ് ധവാനെ ടീമില്‍ നിന്ന് ഒഴിവാക്കിയത്. കൊല്‍ക്കത്തയില്‍ ബംഗ്ലാദേശിനെതിരെ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ പരിക്കേറ്റതിനെ തുടര്‍ന്നാണ് ധവാനെ ടീമില്‍ നിന്ന് ഒഴിവാക്കിയത്. കൊല്‍ക്കത്തയില്‍ ബംഗ്ലാദേശിനെതിരെ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ വലതു വിരലിന് പരിക്കേറ്റ വൃദ്ധിമാന്‍ സാഹയും ടീമിലില്ല. ഋഷഭ് പന്താണ് ടീമിലെ മറ്റൊരു വിക്കറ്റ്കീപ്പര്‍ ബാറ്റ്സ്മാന്‍..

ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലും സഞ്ജു ഇടംപിടിച്ചിരുന്നു. എന്നാല്‍, കളിക്കാന്‍ അവസരം ലഭച്ചില്ല. ഋഷഭ് പന്തായിരുന്നു പരമ്പരയിലുടനീളം വിക്കറ്റുകള്‍ കാത്തത്. പിന്നീട് നടന്ന ഏകദിന പരമ്പരയ്ക്കുള്ള ടീമിലേയ്ക്കും സഞ്ജു പരിഗണിക്കപ്പെട്ടിരുന്നില്ല. ഇതിനെതിരേ വലിയ വിര്‍മശനമാണ് ബി. സി.സി.ഐ. നേരിടേണ്ടിവന്നത്. ഇയ്യിടെ സമാപിച്ച സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ നാലു മത്സരങ്ങളില്‍ നിന്ന് 112 റണ്‍സ് നേടിയിട്ടുണ്ട് സഞ്ജു.

RANDOM NEWS

ഇത്തരത്തിലാണ് ഞങ്ങളുടെ കളിയെങ്കില്‍ അത് കോലിക്കും സെലക്ടര്‍മാര്‍ക്കും തലവേദനയാകും – രോഹിത്

നാഗ്പുര്‍: ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പരയിലെ അവസാന മത്സരത്തിലെ വിജയത്തിന് ബൗളര്‍മാരെ പ്രശംസിച്ച് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ടീമിന് ഏറ്റവും …